LIMA WORLD LIBRARY

മാറ്റം!-വേണു പരമേശ്വരന്‍

വൃത്തം-ആകൃതി.
ലക്ഷണം: മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം.
വൃത്തമഞ്ജരി: ഏ. ആര്‍.രാജരാജവര്‍മ്മ.

മാറ്റം!

പരിണാമ ഗുപ്തിയോ തരിമാണ ഗമ്യമോ ലോകം ഗമിക്കുമഥുനാ….
ഈ പോക്കു നല്ലതിനൊ ഈരേഴുലോകമിതില്‍ സ്‌നേഹം നമുക്ക് വരുമോ….
പാരിങ്കല്‍ നല്ലതിനു വല്ല്യൂക്കു പോന്നിടുമൊ നന്മക്കു സ്‌നേഹമഥനം….
എല്ലാവരും വഴിയെ നാടിന്നു വേണ്ടിയൊരു കടയലായ് മുന്നില്‍ വന്നാല്‍… (1)

അനുരാഗ വേദിയില്‍ നാട്യം നടന്നിടുമി രാപ്പകല്‍ ഹൃത്തില്‍ നടനം….
*മാറ്റങ്ങള്‍ മാറിടുമൊ *നാറ്റം വമിച്ചിടുമി രാഷ്ട്രീയ വൃത്ത നടനം….
ഊറ്റം നമുക്ക് വൃഥ കേറാന്‍ ഭരിക്കുമിടമാരാമമോ സുഖമദം….
മദം പൊട്ടി നില്ക്കുമീ ആക്രാന്തകേളിയില്‍ ധര്‍മ്മത്തിനേതു വഴികള്‍… (2)

ധര്‍മ്മം വരിച്ചു നര ജാതീമതം പുരുഷ നാരീ സമത്വയുഗമീ….
നൂറ്റാണ്ടില്‍ മാറ്റമിതു ഭൂമീനിലം പരിചില്‍ എങ്ങും നിരപ്പുഹരിതം….
ഭൂഗര്‍ഭ സീമയതില്‍ മാറ്റങ്ങള്‍ പേറുമൊരു ബോധം മനുഷ്യഹൃദയം….
ഏറ്റീടുമെങ്കിലത് കാലം വരും സദയ നോട്ടത്തിലുള്ള വിനയം…(3)

ഹുങ്കിന്റെ മാറ്റമതു പ്രായം തരും മനുജ വ്യക്തിത്വമാര്‍ന്ന വിനയം….
കേളീസമം വികൃതി പേക്കൂത്ത് മദ്യകുടി കുടികളില്‍ വേട്ടയത്രേ….
എല്ലാം നിലച്ചു മനമാറ്റം വരുന്ന നരനായീ നരന്‍ സഹൃദയന്‍….
മാറ്റം! ശ്രവിച്ചിടുക ഊറ്റം നുകര്‍ന്നിടുക പാപ്പാസു നല്കിടുക മേ!… (4)

*ഈ ആകൃതി വൃത്തം 22 അക്ഷരങ്ങള്‍ ഉള്ളതാണ്. ഇതിന് മാത്രം ആണ് ഏ.ആര്‍ രാജരാജവര്‍മ്മ വൃത്തമഞ്ജരിയില്‍ ലക്ഷണശ്‌ളോകം എഴുതിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px