ഹൃദയത്താല്‍
കണ്ണിനും കാതിനും
മറവിയാല്‍ മറിയുന്ന
മുറിവാണ് ഭ്രമമാം ഭ്രാന്ത്…
പ്രകമ്പനത്തിന്‍
പ്രവാഹത്തിലൂടെ
ഒഴുകുന്ന മരവിച്ച
മനസില്‍ പതിയുന്ന
ആഴമാണ് ഭ്രമമാം ഭ്രാന്ത്….
വേഗത്തില്‍ ഓടുന്ന
ബുദ്ധിയിലെ ജീര്‍ണ്ണിച്ച
കിഴിയില്‍ പതുങ്ങിയിരിക്കുന്ന
അഴുക്കാണ് ഭ്രമമാം ഭ്രാന്ത്..
തീയിലടങ്ങിപ്പിടഞ്ഞ്
അന്ത്യമാകാതെ ശരീരം
ചുട്ടുപെള്ളുമ്പോള്‍
അവിടംഅറിയാതെ
അലഞ്ഞു പേകുന്ന
ദിക്കറിയാത്ത
പോക്കാണ് ഭ്രമമാം ഭ്രാന്ത്…
ആഴമാം ആകുലതകര്‍
ആഴത്തില്‍ പതിയുമ്പോള്‍
അറിയാതെ ആഴിയില്‍
അടിയുന്നതും ഭ്രമമാം ഭ്രാന്ത്….











