നല്ലവരായ് മന്നില്‍ വാഴാന്‍ ശ്രമിക്കണം
നല്ല വാക്കോതി പ്രിയം വരുത്തീടണം
നേരിന്റെ നേത്രമായീടാന്‍ ശ്രമിയ്ക്കണം
നേരെതിര്‍ വാക്ശരമാകാതിരിക്കണം
അധ:ര്‍മ്മായുധങ്ങളയ്ക്കാതിരിക്കണം
അധ:ര്‍മ്മത്തെവര്‍ജ്ജിച്ചു ധര്‍മ്മമുള്‍ക്കൊള്ളണം
അന്യ ദുഃഖങ്ങളിലാസക്തരാകണം
അന്യരും താനും സമരെന്നറിയണം.
നന്മകള്‍; നല്‍പ്പാടനെഞ്ചില്‍ വിതയ്ക്കണം
നല്ലനീരും പോഷകങ്ങളുമേ കണം
നന്മ കൊയ്‌തെന്നുമേ നാടിന്‍ സിരകളില്‍
നല്‍പ്പെഴുന്നൂര്‍ജ്ജ മൊഴുക്കി ജീവിക്കണം.











