പ്രകോപിപ്പിക്കുന്ന ഏജന്റുകളെ കലാപ നിയന്ത്രണ ഏജന്റുകള്‍ എന്നും വിളിക്കുന്നു. അതിനൊരു കാരണമുണ്ട്. പൊതുയിടങ്ങളില്‍ ഉണ്ടാവുന്ന കലാപങ്ങളിലും സമരങ്ങളിലും കലാപകാരികളായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. കണ്ണുകളിലും ശ്വസനവ്യവസ്ഥയിലും പ്രകോപനം ഉണ്ടാക്കുന്നു.
കണ്ണീര്‍ വാതകം അഥവ ടിയര്‍ ഗ്യാസ് (tear gas) (2-chlorobenzylidene malononitrile)
(C10H5ClN2), ലോഫിംഗ് ഗ്യാസ് (laughing gas) അഥവ നൈട്രസ് ഓക്‌സൈഡ് (nitrous oxide – N2O), കുരുമുളക് സ്‌പ്രെ (pepper gas), തുടങ്ങിയവ പ്രകോപന ഏജന്റുകളുടെ കൂട്ടത്തില്‍ വരുന്നു. ഇവ പൊതുവെ ലഘുവായ രാസായുധങ്ങളാണ് എന്ന് പറയാം. കലാപകാരികളായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതകം അഥവ ലാക്രിമേറ്റര്‍ (lachrymator), ലോഫിംഗ് ഗ്യാസ് എന്നിവ പ്രയോഗിയ്ക്കുന്നതായി കേട്ടിരിക്കും. ഇത് കണ്ണ്, ശ്വാസ കോശം, ചര്‍മം, തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നു.
സയനോജന്‍ ക്ലോറൈഡും (cyanogen chloride) (CNCl) കണ്ണീര്‍ വാതകമായി ഉപയോഗിക്കുന്നു. തീവ്ര വിഷാംശമുള്ളതും ശാരീരികവും മാനസികവുമായ അസ്വസ്ഥതയുണ്ടാക്കുന്നതും ദുര്‍ഗന്ധമുള്ളതും നിറമില്ലാത്തതുമായ ഒരു ദ്രവീകൃത വാതകമാണിത്. കണ്ണുകള്‍ക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ കണ്ണീര്‍ വാതകമായും ഇതുപയോഗിക്കുന്നു.









