പൂമുഖക്കോലായിൽ മ്ലാനമായ് നിൻ മുഖം
അശ്രുകണങ്ങളാൽ മിഴി കൂമ്പി
സ്മിതഭാവം ദുഖത്തിൻ നിഴലാലെ
കാർമുകിൽ മറയിട്ട പൗർണ്ണമി പോലെ
ശോണിമ നിഴലിച്ച ഖിന്നമുഖം
പുഞ്ചിരി വാടിയ അധരരസം
വിരഹം താങ്ങാതിടറും താളമായ്
ഇടനെഞ്ചിൽ വിങ്ങും കദനഭാരം
നോട്ടമെറിഞ്ഞു ഉള്ളം പിടഞ്ഞു
കണ്ണീർ വ്യഥയുടെ നിശ്വാസവും
വിങ്ങിവിതുമ്പി വിറച്ചുണ്ടിലുതിരും
ഒന്നുമില്ലെന്ന പൊള്ളുവാക്കും
ആർത്തിപൂണ്ടൊരാശയായെന്നും
കൊയ്തുതീരാ കിനാക്കളും
പൂതികൊള്ളും മനസ്സിലുണ്ട്
പുതുക്കത്തിൻ പുതുമകളുമായ്
സതതവസന്തം തീർത്തിടാനായ്
ഇഷ്ട സ്വർഗ്ഗം നട്ടുനനച്ചിടാൻ
രാപ്പകൽ വിരുന്നൂട്ടും കിനാപെയ്ത്തുമായ്
നിത്യവേനൽ ചുടുവഴിനീളെ
അനന്തവിദൂരം ആകുലചിത്തം
വിരഹ വൃഥയേകും ജീവിത യാത്ര










