LIMA WORLD LIBRARY

ഗാന്ധി – കവിതാ വിശ്വനാഥ്

ജീവിതം തന്നെ വിശ്വസന്ദേശമാക്കിയ

ജീവകാരുണ്യകനീരാഷ്‌ട്രപിതാമഹൻ
ഇടറാതെപതറാതെപാതകൾതാണ്ടിയും
തളരാതെവീഴാതെമുന്നേനയിച്ചതും
മുമ്പിൽനടന്നവൻകൂടെയുംനടന്നവൻ
എരിയുംരാവെല്ലാംപകലാക്കിമാറ്റിയോൻ
പാനംചെയ്യാതെപടവുകൾകയറിയും
പാഴ്ശ്രുതിമീട്ടാതെജീവിതംനയിച്ചതും
വേനലിൽവാടാതെമഞ്ചത്തിൽശയിക്കാതെ
വേദാന്തമെല്ലാമേപഠിപ്പിച്ചഗാന്ധിജി
ചട്ടങ്ങൾമാറ്റിയുംചരടുകൾപൊട്ടിച്ചും
കള്ളങ്ങൾനീക്കിയുംകാമനയൊതുക്കിയും
ഇഷ്ടങ്ങൾവെടിഞ്ഞുംവാല്മീകങ്ങൾ പൊളിച്ചും
കപടകാക്ഷായമണിയാത്തസന്യാസി
അഹിംസാതത്ത്വത്തിൽനയിച്ചപടയാളി
സ്വപ്നസ്വർഗങ്ങളിൽരമിച്ചുരസിച്ചില്ല
മതത്തിന്റെവേരുകൾകീറിചികഞ്ഞില്ല
സ്വന്തംമോഹങ്ങളിൽഭ്രമിച്ചുനടന്നില്ല
നിറയേറ്റപ്പോഴുംനിലവിട്ടുപോയില്ല
വങ്കത്തമില്ലാത്തവീരൻശങ്കയില്ലാത്ത ശക്തൻ
ത്യാഗത്തിൻപ്രതിരൂപനായകൻഗാന്ധിജി
സ്നേഹത്തിൻചൈതന്യസാന്നിദ്ധ്യം മഹാത്മജി
മറക്കാതെയോർക്കാമനശ്വരനാഥനെ
പകർത്തിപഠിച്ചിടാംഗാന്ധിമാർഗങ്ങളെ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px