LIMA WORLD LIBRARY

നമ്മുടെ കേരളപ്പിറവി – മാലൂർ മുരളി

പുതിയൊരു സംസ്ക്കാരത്തിൻ വിളവുണ്ടദിനത്തിന്റെ
തേനൂറും വാക്കല്ലയോ ” കേരളം “സഹജരേ….?
വ്യതസ്ഥമാം മൂന്നു ഭരണക്രമങ്ങളെ
ഏകോപിപ്പിച്ച്
ഉണ്മയെ പ്രദാനം ചെയ്തല്ലയോ
നാമിന്നു വാഴുന്നതാം
കേരളമഹാഭൂമിയുടെ
ചട്ടയും ചട്ടങ്ങളുമണിഞ്ഞ നാടായത്?

നമ്പുരാർ മദംപൊട്ടി വാണതാം; ഇംഗ്ലീഷരും !
ജനസാമാന്യത്തിൻ കടയ്ക്കൽ കത്തിതാണിരുന്നതും !!
ജാതീയ മേൽക്കോയ്മതൻ നുകത്തിലമർന്നതും !
മറക്കാൻ കഴിയുമോ പൗരബോധികൾക്കോർത്താൽ…..?

മാനവനീതിക്കായി പ്പൊരുതി: എത്രയോ ധീരവീരർ
ജീവനെ ബലിയർപ്പിച്ച്‌
ഈ നാടിൻനന്മയ്ക്കായി….,
ഓർക്കേണ്ടയോ നാടിതിൻ ചരിതങ്ങളോരോന്നായ്
ഓർക്കാനും ഓർമ്മപ്പൂക്കളർപ്പിക്കുവാനും
“യശ്ശസ്” വാനിലേക്കുയർത്താനും
നമ്മളൊന്നായ് ഒന്നിച്ചു
നിൽക്കേണ്ടയോ?

മലയാളമുരചെയ്യും സഹോദരക്കൂട്ടങ്ങളെ
ഒരുകുടയ്ക്കുള്ളിൽ നിർത്തി കാടത്വക്കൊടും താപമേൽക്കാതല്ലോ…!!
അകലക്കണ്ടാൽപ്പോലും
അയിത്തം നിനച്ചുള്ള
മനുഷ്യ ഹീനന്മാരോടെന്നെന്നും പൊരുതിപ്പൊരുതി
നേടിയതല്ലോ ഇന്നു നാം കാണുന്നതാം കേരളവെളിച്ചത്തെ .

ആ , മഹാനുഭാവർക്കായി ഏകിടേണ്ടയോ നമ്മൾ
ഇറ്റുവാർന്നൊഴുകുന്ന സ്നേഹപ്പൂക്കളായ് മാത്ര…. .
കേരള വെളിച്ചത്തിൻ കാരണീയർക്കും നൽകാം
കോമളാംഗിയാം ചോപ്പിൻ സ്മൃതിപ്പൂക്കളേ ഇന്ന് .

വീണ്ടുമാ പ്രതാപത്തെ നശിപ്പിക്കാനൊരുങ്ങുന്നു
അണിയറക്കൊട്ടും പാട്ടും
കുഴലൂത്തുംനടത്തുന്നു !!.
അന്ധതപ്പുൽകർ ! അവർ വെളിച്ചത്തിൻ ശത്രുക്കളും !
മൂഷികരവരെ നാം സൂക്ഷിക്കവേണം സദാ….
കാർന്നുതിന്നീടുമവർ ഇരിപ്പിടം നിമിഷത്തിൽ….!!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px