LIMA WORLD LIBRARY

മലയാണ്മ – കലാ പത്മരാജ്

മണ്ണിന്റെ മണമുള്ള മലയാളമേ,
മമത തുളുമ്പുന്ന മലയാളമേ,
മാമ്പൂമണം വീശും നാട്ടുവഴികളിൽ
മധുരം പകരുന്ന മലയാള മേ!

അമ്മതൻ താരാട്ടിൻ ഈണത്തിലുണ്ട്,
അക്ഷരമധുരത്തിൻ തേൻനിറമുണ്ട്,
തുഞ്ചന്റെ തൂലിക തൊട്ടുണർത്തിടുന്ന
തനിമയാർന്നീടുന്ന മലയാളമേ!

ഓണത്തിൻ പൂവിളി മുറ്റത്തു കേൾക്കേ,
ഓർമകൾ പൂക്കുന്നു മനസ്സിലൊന്നാകെ,
കസവിന്റെ തിളക്കവും കൈകൊട്ടിൻ താളവും,
കേരളമൊരുക്കുന്നു സ്നേഹത്തിൻ ലോകം.

മണ്ണിന്റെ മണവും മനസ്സിന്റെ നന്മയും,
മലയാളത്തനിമ തൻ അഭിമാനവും
വേരറ്റുപോകാതെ നറു മധുര സ്വരമായി നിറയുന്നു മുന്നിലെൻ പൈതൃകമായ്.

മധുര മനോഹര മലയാള മേ
മനസ്സിൽ വിരിയുന്ന വികാരമേ
മണ്ണും മനുഷ്യനും സംസ്ക്കാരവും ചേർന്ന
കാലത്തിൻ പുണ്യമെൻ മലയാളമേ.

കാലം കുതിച്ചാലും ദേശം വളർന്നാലും,
ആശാന്റെ വാണിയും കുഞ്ചന്റെ തുള്ളലും
മായാത്ത ധധ്യമാം ഭാഷ തൻ മഹിമയും
മലയാള നാടിന്റെ അഭിമാനമല്ലോ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px