വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തിലെ സ്ലോ ഓവര്‍ റേറ്റിന് ശ്രീലങ്കയ്ക്കെതിരെ പിഴ ചുമത്തി ഐസിസി. ദിമുത് കരുണാരത്നേ നയിച്ച ടീം നിശ്ചിത സമയത്ത് ലക്ഷ്യത്തിന് 2 ഓവര്‍ പിന്നിലായതിനാലാണ് ഈ നടപടി.
ശ്രീലങ്കയ്ക്ക് മാച്ച് ഫീസിന്റെ 20 ശതമാനം കുറവുള്ള ഓരോ ഓവറിനും പിഴയായി വിധിക്കുകയായിരുന്നു.
ഇത് കൂടാതെ ടീമിന്റെ വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗിലെ പോയിന്റില്‍ ഓരോ കുറവുള്ള ഓവറിന് ഒരു പോയിന്റ് കുറയ്ക്കുകയും ചെയ്തു. ഇതോടെ സൂപ്പര്‍ ലീഗില്‍ നിന്ന് രണ്ട് പോയിന്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമാകും.
About The Author
No related posts.