സ്വദേശ വിദേശ എഴുത്തുകാർക്കൊരു സുവർണ്ണാവസരം

 

പ്രസാധന രംഗത്ത് നിന്നും പലവിധ ചുഷണങ്ങളാണ് സാഹിത്യ സാംസ്കാരിക രംഗത്ത് നിന്നുള്ളവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ദുഷ്പ്രവണത തൂത്തുമാറ്റേണ്ടതുണ്ട്. പ്രസാധന മേഖല ലോകമെങ്ങും ഇന്ന് പുരോഗതി പ്രാപിക്കുന്നത് ആമസോൺ ഈ ബുക്ക് പ്രസിദ്ധികരണങ്ങളിലൂടെയാണ്. അത് ഈ കാലഘട്ടത്തിന്റ ഒരു തുടിപ്പാണ്. സർഗ്ഗ പ്രതിഭകളുടെ പുസ്തക മോഹങ്ങൾക്ക് ഒരു സുവർണ്ണാവസരമാണ് കാരൂർ ഈ ബുക്സ് ഇന്റർനാഷണൽ പബ്ലിക്കേഷൻസ് തുടക്കമിട്ടിരിക്കുന്നത്.  മിതമായ നിരക്കിൽ മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാധുര്യം ആമസോൺ ഈ ബുക്ക്സ്  വഴി ലോകമെങ്ങുമുള്ള വായനക്കാരിലെത്തിക്കുന്നു.
1985 മുതൽ കേരളത്തിലെ പ്രമുഖ പ്രസാധകർ എന്റെ പുസ്തകങ്ങൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.  അന്നുമുതൽ ഈ രംഗത്ത് നടക്കുന്ന പല തട്ടിപ്പുകളും എനിക്കറിയാം. ഇതിലൂടെ പലരും മുതലാളികളായും മറ്റ് ചിലർ ദരിദ്രരായും ,മാറി.  സൂഷ്മമായി പരിശോധിച്ചാൽ പുസ്തക പ്രസാധനം സുന്ദരമായ ഒരു വ്യാപാരമാണ്. അതുകൊണ്ടാണ് മുക്കിലും മുലയിലും പ്രസാധകർ ഏറിയേറി വരുന്നത്. ഒരു ഉദാഹരണം പറയാം. ഈ കൂട്ടർ ആയിരം കോപ്പികൾക്ക് എഴുത്തുകാരനിൽ നിന്ന് പണം വാങ്ങും.  അച്ചടിക്കുന്നത് അഞ്ചൂറ് അല്ലെങ്കിൽ അതിൽ താഴെ.  പുസ്തകം വിറ്റു കിട്ടുന്ന പണവും സ്വന്തം കിശയിലേക്ക് പോകും.  പ്രകാശന ചിലവും മറ്റും അല്ലാതെയും വാങ്ങും. വൻകിട മുതലാളിമാരുടെ വിപണനതന്ത്രം മറ്റ് വിധത്തിലാണ്.  ഒരു പുസ്തകമിറക്കിയാൽ അത് ആയിരകണക്കിന് എഡിഷൻ പുറത്തുവരും. ഓരോ എഡിഷൻ കുറച്ചു പുസ്തകങ്ങളാണ് അച്ചടിക്കുന്നത്. സർക്കാരിന് നികുതി കൊടുക്കേണ്ടതില്ല അതിനാൽ ഒരു ലക്ഷം എഡിഷൻ പറഞ്ഞാലും അതാണ് ശരി. സർക്കാരിന് പ്രിയപ്പെട്ടവരെങ്കിൽ അവാർഡുകൾ ഒപ്പിച്ചെടുക്കാൻ ശ്രമങ്ങൾ നടക്കും. അങ്ങനെ ഒരവാർഡ്‌ വന്നാൽ എല്ലാവരും വാഴ്ത്തിപ്പാടും. സർഗ്ഗധനരായ പല എഴുത്തുകാരേയും ഒരു മുലയിലിരുത്തുന്നു.  ഇതിന് ഏറ്റവും കൂടുതൽ ഇരകളാകുന്നത് പ്രവാസി എഴുത്തുകാരാണ്.  അവരുടെ പരാതി പരിഭവം ആര് കേൾക്കാനാണ്?
ആമസോൺ കിൻഡിൽ വഴി ഞാനും ഏതാനം പുസ്തകങ്ങളിറക്കി. അവിടെയും  മാനസികമായ സംഘർഷമാണ് എനിക്കുണ്ടായത്. പുസ്തകമിറങ്ങിയാൽ പുസ്തകം വിറ്റുകിട്ടുന്ന പണം പ്രസാധകന്റ അക്കൗണ്ടിലെത്തും. അതിന്റ ഒരു പങ്ക് എഴുത്തുകാരന് ലഭിക്കുന്നു. പ്രത്യകം കരാറുകൾ ഒന്നും തരില്ല. അവർ പറയുന്നത് വേദവാക്ക്യം.  സോഷ്യൽ മീഡിയയിൽ ഈ കൂട്ടർ സജീവമാണ്. ഉള്ളുരുകുന്ന എഴുത്തുകാർ ഇനിയും ഇതുപോലുള്ള കെണിയിൽ വീഴാതിരിക്കാൻ  ശ്രദ്ധിക്കുക. അധിക൦ പണം ചിലവാകാതെ എന്റെ ഇംഗ്ലീഷ്, മലയാളം നോവലുകൾ ഇറങ്ങിയത് ഇതിൽ കൊടുക്കുന്നു.  ഞങ്ങൾ എഴുത്തുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങി ആമസോണിന് കൊടുക്കും.  പുസ്തകം വിറ്റുകിട്ടുന്ന പണം അവരുടെ അക്കൗണ്ടിൽ നേരിട്ടെത്തും. ഇടനിലക്കാരില്ല. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here