വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാമെങ്കിലും മാസ്ക് ധരിക്കണമെന്ന് സിഡിസി.

പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച അമേരിക്കക്കാർക്ക് ആഭ്യന്തര യാത്രകളും വിദേശ യാത്രകളും നടത്താമെങ്കിലും മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഫെഡറൽ ഹെൽത്ത് അധികൃതർ. നേരിയ അപകടസാധ്യത നിലനിൽക്കുന്നതുകൊണ്ടാണ് മുൻകരുതൽ നിർദ്ദേശം. വാക്സിൻ സ്വീകരിച്ചവർ യുഎസിനുള്ളിൽ യാത്ര ചെയ്യുന്നതിന് മുമ്പോ ശേഷമോ ക്വാറന്റൈനിൽ കഴിയുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ല.. വാക്സിൻ എടുത്തവർ മറ്റു രാജ്യങ്ങളിൽ പോകുന്നതിന് കോവിഡ് പരിശോധന ആവശ്യമില്ല. എന്നാൽ, ആ രാജ്യം ആവശ്യപ്പെട്ടാൽ ടെസ്റ്റ് നടത്തണം. യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നും […]
വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് ഒന്നു വരെ യുകെയില്‍ തുടരാം: എക്‌സെപ്ഷണല്‍ ഇന്‍ഡെമിനിറ്റി മലയാളികള്‍ക്ക് ഗുണമാകും
യുകെയില്‍ വിസാ കാലാവധി കഴിയാറായവര്‍ക്ക് ഓഗസ്റ്റ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചു. 2020 ജനുവരി 24നും ജൂലൈ 31നും ഇടയില്‍ വീസാ കാലാവധി തീര്‍ന്നവര്‍ക്കാണ് ബോറിസ് സര്‍ക്കാരിന്റെ ഇളവ് ലഭിക്കുക. ടൂറിസ്റ്റ് വിസ, സ്റ്റുഡന്റസ് വിസ എന്നിവയില്‍ യുകെയില്‍ ഉള്ളവര്‍ക്ക് ഗുണകരമാകും. പ്രത്യേക അപേക്ഷ സമര്‍പ്പിച്ചില്ലെങ്കിലും മേല്‍പറഞ്ഞ തീയതി വരെ യുകെയില്‍ തുടരാം. എന്നാല്‍ ഓഗസ്റ്റ് 31 നു മുമ്പ് സ്വദേശത്തേക്കു മടങ്ങണം. ഓഗസ്റ്റ് 31ന് മുമ്പ് മടക്കം സാധിക്കാതെ വന്നാല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. […]
H-1 B visa: ട്രംപ് നിരോധിച്ചത് ബൈഡന്‍ നടപ്പാക്കി: അമേരിക്കയില്‍ കുടിയേറിയ ആളുടെ ഭാര്യയ്ക്ക്/ ഭര്‍ത്താവിന് ജോലി ചെയ്യാം

എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുന്‍ സര്‍ക്കാരിന്റെ നടപടി പിന്‍വലിച്ച് ജോ ബൈഡന്‍ ഭരണകൂടം. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതിയില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ 2019 ഫെബ്രുവരിയില്‍ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തിയിരുന്നു. ‘ഇത് അന്യായമാണ്. ഡോക്ടര്‍, നഴ്‌സ്, ശാസ്ത്രജ്ഞര്‍ […]
യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ ഇളവുകള്‍ ഇന്ത്യക്കാര്‍ക്കും: യുകെ കുടിയേറ്റ നിയമ മാറ്റം മലയാളികള്‍ക്ക് ഗുണകരം

പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം യുകെയിലെ ഇമിഗ്രേഷന്‍ റൂട്ടുകളില്‍ കാതലായ മാറ്റം വരുത്തും. യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും നോണ്‍-യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും ഒരേ തരത്തില്‍ കുടിയേറ്റം സാധ്യമാകുമെന്ന് ജോണ്‍ ഡന്‍ പറയുന്നു. ലണ്ടന്‍ സാബിള്‍ ഇന്റര്‍നാഷണലിലെ ഡയറക്ടര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ പദവിയിലുള്ളയാളാണ് ജോണ്‍ ഡന്‍. 2021 ജനുവരി ഒന്ന് മുതല്‍ കുടിയേറ്റം നിര്‍ണയിക്കുന്നതിനായി പുതിയൊരു പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം രാജ്യത്ത് നിലവില്‍ വന്നിട്ടുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിയര്‍1, ടിയര്‍ 2, സ്റ്റുഡന്റ്, ന്യൂ എന്‍ട്രന്റ്‌സ്, […]
ഇന്ത്യക്കാരുടേതടക്കം 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായതായി റിപ്പോര്‍ട്ട്

50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറും മറ്റ് അടിസ്ഥാന വിവരങ്ങളുമുള്‍പ്പെടെ പരസ്യമാക്കി ഹാക്കര്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഹാക്കര്‍ വെബ്‌സൈറ്റുകളില്‍ കാണുന്ന ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയ വിവരങ്ങളാണ് ഇതിലുള്ളതെന്നാണ് വിദഗ്ദരുടെ നിഗമനം. ഇന്ത്യയുള്‍പ്പെടെ 106 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് പരസ്യമായത്. ഇസ്രായേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ ആലണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും […]
കോവിഡ് രണ്ടാം തരംഗം കനക്കുന്നു; പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രം

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായതോടെ പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും വാകിസിനേഷന്‍ വേഗത്തിലാക്കാനും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് വിദഗ്ദ സംഘത്തെ അയക്കാനും തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും ഏർപ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്കാണ് രോഗം ബാധിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് […]
ലോകമേ!! ഉണരൂ വേഗം നീ!!!! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

” കാനന ഛായയിലാടു മേയ്യ്ക്കാന്‍ ഞാനും വരട്ടെയോ നിന്‍റെ കൂടെ” ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്‍കിടാവായി മാറാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ‘ചങ്ങമ്പുഴ’ യുടെ മറ്റനേകം കവിതകള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ എന്‍റെ മനസ്സില്‍ ആ കൗമാര പ്രായത്തില്‍ അരങ്ങേറിയ വികാര വിക്ഷോഭങ്ങള്‍ ചാരം ഊതിമാറ്റിയ കനല്‍ക്കട്ടയിലെന്നപോലെ ജ്വലിച്ചുയര്‍ന്നു. ‘വിമണ്‍സ് ഡേ’ ആഘോഷത്തിന് ഞങ്ങളുടെ അസ്സോസിയേഷന്‍ അംഗങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ വെറുതെ, ഒരു നിമിഷം എന്‍റെ ഉള്ളം തുടിച്ചു. സ്ഥിരം പല്ലവി പോലെ ഓരോരുത്തരും വിളിച്ചു. […]
എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

അവസാനമായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ ‘വണ്‍’ ആണ് വൈക്കം: തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ.കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. ഇവന്‍ മേഘരൂപനാണ് അദ്ദേഹം സംവിധാനം ചെയ്ത ഏക ചിത്രം. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളില്‍ […]



