ലണ്ടനിലെ മാർത്തോമ്മാ സമൂഹത്തിനു സ്വപ്നസാഫല്യം, പള്ളിയുടെയും പാരീഷ്ഹാളിന്റെയും വെഞ്ചരിപ്പ്

ലണ്ടൻ∙ ലണ്ടനിലെയും പരിസര പ്രദേശങ്ങളിലെയും മാർത്തോമ്മാ വിശ്വാസികളുടെ ചിരകാല അഭിലാഷം പൂവണിയുന്നു. സ്വന്തമായ ആരാധാനാലയം ഉണ്ടാകണമെന്ന വിശ്വാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ആഗ്രഹമാണ് ഇന്നു സഫലമാകുന്നത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ന്യൂ എൽത്തമിൽ പുതുതായി പണിത പള്ളിയുടെയും പാരിഷ് ഹാളിന്റെയും പുരോഹിത ഗൃഹത്തിന്റെയും കൂദാശ ഇന്നു മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് റവ ഡോ.ഐസക് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ 30 പേർക്കുമാത്രമാണു പങ്കെടുക്കാൻ അനുമതിയുള്ളത്. എങ്കിലും […]
ബൈക്ക് ആംബുലന്‍സിന് പകരമല്ല; വാഹനങ്ങൾ കരുതിവയ്ക്കണം: ഒാർമിപ്പിച്ച് മുഖ്യമന്ത്രി

ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പരാമർശവുമായി മുഖ്യമന്ത്രി. ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിനു പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളിൽ ആരോഗ്യപ്രവർത്തകർ വേണമെന്നും അദ്ദേഹം നിർദേശിച്ചു. വാക്സിനേഷനില്‍ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നൽകണം. വാക്സിനേഷന്‍ ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ടി.പി.ആര്‍. കൂടിയ ഇടങ്ങളില്‍ പ്രത്യേകശ്രദ്ധ വേണം. ചിലയിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി ഇത് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. തിരുവനന്തപുരം, […]



