LIMA WORLD LIBRARY

മാതൃദിനം – സൂസൻ പാലാത്ര

ആദ്യം തന്നെ ഉലകനാഥനെ വഹിച്ച കന്യകമറിയാം അമ്മയെയും, എൻ്റെ പൊന്നമ്മച്ചിയെയും, ഭർത്തൃമാതാവിനെയും സ്മരിക്കട്ടെ. മാതൃദിനം കൊണ്ടാടുമ്പോൾ യശഃശ്ശരീരനായ ബാബു പോൾ സാറിൻ്റെ ലേഖന സമാഹാരത്തിലെ ‘അമ്മയ്ക്കൊരു വലിയ പെരുന്നാൾ’ എന്ന തലക്കെട്ട് ഓർമ്മിക്കുന്നു. അമ്മയില്ലാതെ എന്തു ഞാൻ. അമ്മയെ ജീവനെക്കാളുപരി സ്നേഹിച്ച ഒരുമകളാണ് ഞാൻ. എങ്കിലും, തപ്പി നോക്കുമ്പോൾ സങ്കടം ബാക്കി. കുറേക്കൂടി, കുറേക്കൂടി സ്നേഹം നല്കാമായിരുന്നു എന്നൊരു വേദന. ഒരു പെൺകുട്ടിയെ വിവാഹം ചെയ്തയച്ചാലും, ഭർത്താവിനും മക്കൾക്കും നല്കുന്ന അതേ സ്ഥാനം ഒരുവേള തൻ്റെ സ്നേഹനിധിയായ […]

ശലഭങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നൊരുവൾ – ജയമോൾ വർഗ്ഗീസ്

ശലഭങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നൊരുവൾ.. അവൾ മിഴികൾ തുറക്കുമ്പോഴെ വസന്തം തൻ്റെ ജാലകങ്ങൾ തുറന്നിട്ടവളെ സ്വീകരിക്കും.. ആകാശം അവളെ മഴവില്ലുകളുടെ കൊട്ടാരം കാട്ടി ഭ്രമിപ്പിക്കും.. ഋതുക്കൾ അവളുടെ ഉടയാടകളിൽ മഴയും മഞ്ഞും വെയിലും പൂക്കളും തുന്നിച്ചേർക്കും.. മരുഭൂമികൾ അവൾക്കായ് തണൽമരങ്ങൾ നട്ടുപിടിപ്പിക്കും.. നീർച്ചോലകൾ ഉറവുകൾ വിട്ടിറങ്ങി വന്നവളുടെ പാദങ്ങളെ ചുംബിക്കും.. ഒരിക്കലും കാണാത്തൊരു സ്വപ്നം വന്നവളുടെ മിഴികളിൽ കൂട് വെയ്ക്കും.. നീലാകാശവും വെൺചന്ദ്രികയും അവളുടെ അധരങ്ങളിൽ ഒളിച്ചു കളിക്കും.. നട്ടുച്ചകൾ പൊള്ളലേറ്റ കടലുകളെ അവൾക്ക് മുമ്പിൽ വരച്ചിടും.. പ്രണയം […]

അകന്നു പോവുന്ന ചിറകൊച്ചകൾ – വന്ദന

ചില ചിറകടിയൊച്ചകളുണ്ട്.. ഏറ്റവും ശ്രുതിമധുരമായൊരീണം പോലെ ആകാശം മുറിച്ച് കടന്നുപോയവ… ജാലകപ്പടിമേലൊരു തൂവൽ പൊഴിച്ച്…. ഹൃദയം ചേര്‍ത്ത്…. ഒരു പിടച്ചില്‍ പോലെ തഴുകിയൊഴിഞ്ഞവ… വസന്തം മഞ്ഞദലങ്ങളുള്ള പൂക്കളിൽ തറഞ്ഞുപോയൊരു പൂന്തോപ്പുപോലെ അഴകുള്ളവ…. ചേര്‍ത്തു പിടിക്കുവാന്‍ കൊതിക്കുമ്പോൾ കുറിഞ്ഞിപ്പൂക്കൾ പടർന്നു കയറിയ ഒരു തടാകം പോലെ അലസതയുടെ കാട്ടുവഴികളിലൂടെ പടികടന്നൊഴുകിയവ… മഴക്കാടുകളുടെ വശ്യതയും… ഇലപൊഴിയും കാടുകളുടെ ശൂന്യതയും.. ഒരുപോലെ പകരുന്നവ….. ഏകാന്തമായിരിക്കുമ്പോഴെല്ലാം അപൂര്‍ണ്ണമായൊരു യാത്രപോലെ ഓര്‍മ്മകളില്‍ മടങ്ങിയെത്തുന്നവ… ഒരു നദി കുറുകെ ഒഴുകുന്ന നഗരം പോലെ…. ഹൃദയത്തിലെന്നും നനഞ്ഞു […]

കരുതിവെക്കാം – ചാക്കോ ഡി അന്തിക്കാട്

ഉയരുന്നു ചെങ്കൊടി വളരുന്നു ആശകൾ… തളരുന്നു ചതിയന്മാർ കരിയുന്നു നാശത്തിൻ നാരായ വേരുകൾ!… പൂക്കുന്നു സ്വപ്‌നങ്ങൾ കായ്ക്കുന്നു നാളെതൻ നീതിബോധത്തിൻ മാനവീയ ശിബിരങ്ങൾ നവലോക രസക്രീഢകൾ! ഗൃഹാന്തരീക്ഷത്തിൽ എതിർപ്പിൻ മുരൾച്ചക, ളൊടുങ്ങിയ നേരം…വിടരും വിധവകൾതൻ പുഞ്ചിരികൾ! ഇടകലരും പരസ്പരം വൃദ്ധസദനങ്ങളിലും, ആഹ്ലാദ ചിത്തരാം സൗഹൃദ വലയങ്ങൾ! ആരുമൊരിക്കലും കരുതാത്ത കാരുണ്യത്തിൻ കതിർവെട്ടം കാത്തുകൊള്ളു,’മിടതു’ ഭരണം ‘വലത’ന്മാരുടെ തലവരകൾ അവർ തന്നെ തിരുത്തട്ടെ! കൈവെള്ളയിലെ കറകൾ അവർ സ്വയം മായ്ക്കട്ടെ! ഒരു ജനതയ്ക്കൊപ്പം അണിനിരക്കും പുതുചരിതം! അതിനൊപ്പം നീങ്ങാത്ത […]

The Virus – Austina James (Age: – 11)

The Virus To say that the novel coronavirus pandemic changed the world would be an understatement… it turned the world completely upside down. It has changed an abundance of qualities us humans maintained: it changed the way we think, talk and interact. We were excellent at keeping mental distance but the social distancing has taught […]

കാതരം – ഡോ . സുനിത ഗണേഷ്

മുകളിലേക്ക് ഇനിയും പടവുകളുണ്ട്. ഭാരമേൽപിക്കാതെ, പതിയെ, ഒരു പൂവിതൾസ്പർശം പോലെയാണ് പടികളത്രയും പിന്നിട്ടത്. മൺപടവുകൾ… ഒരു കാലടയാളം പോലും രേഖപ്പെടുത്തിയിട്ടില്ല. ചവിട്ടിയ പടികൾ ഒക്കെയും ആരോ മായ്ച്ചു കളയുന്നു. സ്വപ്നം പോലെ… ഓരോ പടികളും ഓരോ മലകൾ. പൂത്തു നിൽക്കുന്ന മകുടവുമായി മിന്നിമാഞ്ഞൂ പോകുന്ന ശിഖരങ്ങൾ. പിറകേ ഒഴുകിയടുക്കുമ്പോൾ അപ്രത്യക്ഷമാകുന്ന മലയും, ആകാശവും, പൂക്കളും. സ്വപ്നം നിറയെ അടയാളം അവശേഷിപ്പിക്കാതെ മോഹോന്നതങ്ങൾ. പക്ഷേ, പച്ചവിരിച്ച, നിറയെ മഞ്ഞുതുള്ളികൾ ഉതിർന്നുകിടക്കുന്ന, പുള്ളിമാൻ കുഞ്ഞുങ്ങൾ തുള്ളിക്കളിക്കുന്ന, പനിനീർ ദളങ്ങൾ പുഞ്ചിരിക്കുന്ന, […]

തൂലിക – ഉണ്ണികൃഷ്ണൻകീച്ചേരി

നീതിയുടെമഷിവറ്റിതുടങ്ങി ന്യായത്തിൻ്റെമുനയൊടിഞ്ഞു പരിവർത്തന്നത്തിൻ്റെ പതാകയേന്തി പടനയിച്ച പേനകൾ സ്തുതിപാഠകന്മാരായി. ഭരണകൂടം വലിച്ചെറിയുന്ന എച്ചിലിലകളിൽ തൊട്ടുനക്കി കയ്പ്പുംചവർപ്പും നുണയുമ്പോഴും രുചികളെ കുറിച്ച് വിനീതവിധേയനായി. നിരപരാധിയുടെ നെഞ്ചിലേക്ക് കത്തികയറ്റുമ്പൊഴും നേതാവിൻ്റെ ചിരിയെ കുറിച്ചായിരുന്നു തൂലിക പറഞ്ഞുകൊണ്ടിരുന്നത്. മന്ത്രിണിയുടുത്ത സാരിയുടെ നിറം, നെറ്റിയിലെ പൊട്ട് കണ്ണിലെ കള്ളച്ചിരി വിഴുപ്പടിഞ്ഞു കൊഴുത്ത അരക്കെട്ടിൻ്റെ താളം വൈകാരിക വൃണങ്ങളിൽ ഒളികണ്ണിട്ടു നോക്കുന്നു. ചിത്രകാരൻ്റെ തൂലിക. ആംബുലൻസിലും അരമനയിലും അൾത്താരയ്ക്കുമുന്നിലും പെൺമാനം പീഠനമേറ്റപ്പോൾ തൂലികകൾ ഗുഹ്യരോമത്തിൽ ചൊറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വാളയാറിലെ പെൺകുട്ടികൾ പിടഞ്ഞു മരിച്ചപ്പോൾ തൂലികകൾ […]

ജീവിതം ആഘോഷമാക്കിയ ഒരു മുത്തച്ഛൻ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് ഇഷ്ടപ്പെടും

ജീവിതം ആഘോഷമാക്കിയ ഒരു മുത്തച്ഛൻ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് ഇഷ്ടപ്പെടും. പഴയ കാല തൃശൂരിലെ നസ്രാണി കുടുംബങ്ങളിലെ രസകരമായ പല കഥാപത്രങ്ങളും ഇതിൽ കടന്നു വരുന്നു. സോൾഗഡി കാവ്യസുന്ദരമായ വായനക്കാരിൽ ഊഷ്മളത നിറക്കുന്ന ഒരു കൃതിയാണ്. മലയാളത്തിന് ലഭിച്ച പുതിയ വസന്തം പുത്തുതളിർക്കട്ടെ.

ഡാലസിൽ ബോക്‌സിങ് മത്സരം കാണാൻ വൻ ജനക്കൂട്ടം

ആർലിങ്ടൻ (ഡാലസ്) ∙ ബോക്‌സിങ് മത്സരം കാണാൻ ആർലിങ്ടൻ എടിടി സ്റ്റേഡിയത്തിൽ വന്‍ ജനക്കൂട്ടം. കെന്നല്ലൊ അൽവാറസും– ബില്ലി ജൊ സോണ്ടേഗ്‌സും തമ്മിലുള്ള മത്സരം കാണുന്നതിന് 73126 പേരാണു സ്റ്റേഡിയത്തിൽ എത്തിയത്. ഇതിനു മുൻപ് 1978 ൽ ന്യൂ ഓർലിയൻസിൽ ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പിന് വേണ്ടി മുഹമ്മദ് അലിയും ലിയോൺ സ്വിങ്ക്‌സും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കുന്നതിന് 63350 പേരാണ് എത്തിയിരുന്നത്. ഈ റെക്കോർഡാണ് കൗ ബോയ് സ്റ്റേഡിയം മറികടന്നത്. canelo-saunders ഇൻഡോർ ബോക്‌സിങ് ഇവന്റിന് ശനിയാഴ്ച രാവിലെ […]

ലണ്ടന്‍ മേയറായി സാദ്ദിഖ് ഖാന്‍ തുടരും

ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷോണ്‍ ബെയ്ലിക്കെതിരെ നിര്‍ണായക വിജയം നേടിയതിന് ശേഷം ലണ്ടന്‍ മേയറായി ലേബര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഖാന്‍ 1,206,034 വോട്ടുകള്‍ നേടി. ലണ്ടന്‍ മേയര്‍ സ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വോട്ട്. ടോറി സ്ഥാനാര്‍ത്ഥി നേടിയതാകട്ടെ 977,601 വോട്ടുകള്‍.സാദിഖ് ഖാന് 228,433 ഭൂരിപക്ഷമാണ് ലഭിച്ചത്, ഇത് റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന നേട്ടമാണ്. ടോറി സ്ഥാനാര്‍ത്ഥി സാക്ക് ഗോള്‍ഡ്സ്മിത്തിനെതിരായ 2016 ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് ഏറ്റവും […]

ഇന്ത്യയുടെ വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ട്; വാക്സീൻ നല്‍കിയത് രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സീൻ കയറ്റുമതി നയം പാളിയതായി റിപ്പോർട്ട്. വാക്സീൻ കയറ്റി അയച്ചത് ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കേയിരുന്നെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. വാക്സീൻ കിട്ടിയ 88 രാജ്യങ്ങളിൽ 64 രാജ്യങ്ങളിലും രോഗ വ്യാപനനിരക്ക് ഇന്ത്യയേക്കാൾ കുറവായിരുന്നു. ആറ് കോടിയിലധികം വാക്സീൻ ഡോസുകളാണ് ഇന്ത്യ കയറ്റി അയച്ചത്. രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കയറ്റുമതി നിർത്തണമെന്ന ആവശ്യങ്ങൾ പല കോണിൽ നിന്നും ഉയർന്നിരുന്നു.

രാജ്യത്തിന്‌ ആവശ്യം ശ്വാസം; മോദിക്കുള്ള താമസ സൗകര്യമല്ല: തുറന്നടിച്ച് രാഹുൽ

കോവിഡിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജ്യത്ത് ശമനമില്ലാതെ കോവിഡ് കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി നാലാം ദിവസവും നാലുലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം വീണ്ടും നാലായിരം കടന്നു. ചികില്‍സിലുള്ളവരില്‍ 9 ലക്ഷം രോഗികള്‍ക്ക് ഓകിസിജന്‍ സഹായം വേണ്ടിവരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 301 […]

ആര്‍ക്കൊക്കെ പാസ് വേണം..? അപേക്ഷിക്കുന്നവർക്കെല്ലാം നൽകില്ലെന്ന് ഡിജിപി

ലോക് ഡൗണിലെ അത്യാവശ്യ യാത്രക്കുള്ള പൊലീസ് പാസിനായി അനാവശ്യ യാത്രക്കാരുടേത് ഉൾപ്പെടെ വൻ തിരക്ക്. ഇതുവരെയെത്തിയത് ഒരു ലക്ഷത്തോളം അപേക്ഷകൾ. ഒഴിവാക്കാനാവാത്ത യാത്രകൾക്ക് മാത്രമേ പാസ് അനുവദിക്കൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസിൻ്റെ വെബ് സൈറ്റ് പ്രവർത്തനം തുടങ്ങിയത്. അപേക്ഷകർ കൂട്ടത്തോടെയെത്തിയതോടെ സൈറ്റ് പലപ്പോഴും തകരാറിലായി. 15 മണിക്കൂറിനുള്ളിൽ തൊണ്ണൂറ്റി അയ്യായിരം അപേക്ഷകളാണെത്തിയത്. ഇതിൽ മഹാഭൂരിപക്ഷവും അനാവശ്യ അപേക്ഷകളും. അതാടെ യഥാർത്ഥ അവര്യക്കാർക്ക് […]

സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു; 28.88%; ഉയർന്ന പ്രതിദിന മരണവും

സംസ്ഥാനത്ത് 35,801 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 68 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 5814. സംസ്ഥാനത്ത് 4,23,514 പേര്‍ കോവിഡ് ചികില്‍സയില്‍. ഇന്ന് 29,318 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, […]

ചൈനീസ് വാക്‌സീന്‍ വിവിധ രാജ്യങ്ങളിലേക്ക്, അമേരിക്ക പിന്തുണച്ചേക്കും

ഹൂസ്റ്റൻ ∙ ചൈനയുടെ പുതിയ വാക്‌സീനെ അമേരിക്ക പിന്തുണയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപയോഗത്തിനല്ല, മറിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയാണ് യുഎസ് പിന്തുണക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ ഭരണകൂടം തയാറാകും. നിലവില്‍ മറ്റുരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനാകാവുന്ന വിധത്തില്‍ വാക്‌സീന്‍ ശേഖരം ഒരുരാജ്യത്തിനും സ്റ്റോക്കില്ല. ആസ്ട്രാസെനിക്ക എന്ന വാക്‌സീന്‍ അമേരിക്കയുടെ കൈവശമുണ്ട്. ഇത് ഏതുരാജ്യത്തിന് കൊടുക്കണമെന്ന കാര്യത്തിലും തീരുമാനമായില്ല. ഇത് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്കായി ഉപയോഗിക്കുന്നുമില്ല. ആ നിലയ്ക്കാണ് ചൈനീസ് വാക്‌സീനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുന്നത്. […]