ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പരാമർശവുമായി മുഖ്യമന്ത്രി. ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിനു പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. രോഗികളെ പ്രവേശിപ്പിക്കുന്ന ഇടങ്ങളിൽ ആരോഗ്യപ്രവർത്തകർ വേണമെന്നും അദ്ദേഹം നിർദേശിച്ചു. വാക്സിനേഷനില്‍ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നൽകണം. വാക്സിനേഷന്‍ ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ടി.പി.ആര്‍. കൂടിയ ഇടങ്ങളില്‍ പ്രത്യേകശ്രദ്ധ വേണം. ചിലയിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി ഇത് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങളില്‍ മങ്ങലുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ട്. വാർഡുതലത്തിൽ കൂട്ടായ്മകൾ വേണം. കൃത്യമായ പ്രവർത്തനം കാഴ്ചവെക്കാൻ ഇവർക്കാകും. പ്രതിരോധത്തിലുള്ള പാളിച്ചകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പൊലീസിനെയും ജില്ലാ ഭരണകൂടത്തിനെയോ അറിയിക്കാം. മെഡി. ഷാപ്പുകളില്‍ മരുന്നില്ലെങ്കില്‍ എത്തിക്കണമെന്നും തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.













