കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ ബിഹാറില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

പട്‌ന: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 50ഓളം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ബിഹാറിലെ ബക്‌സറില്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇതിന്റെ നടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. പുലര്‍ച്ചെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെല്ലെന്നാണ് പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 40 […]



