LIMA WORLD LIBRARY

ഗ്രാമം – പി എൻ ഇന്ദ്രസേനൻ

കായലും കടലും കരകവിഞ്ഞൊഴുകുന്ന കരമദ്ധ്യഭാഗത്താണെന്റെ ഗ്രാമം കൃഷിപ്പണിക്കാരൻ കുറുമ്പൻ മൂപ്പൻ കൃത്യമായി നാട്ടൊരതൈതെങ്ങുകൾ തടംവെട്ടീ വളമിട്ട് വെള്ളംകോരി തളരാതെ തെങ്ങു കുലപ്പിച്ചു ഞാൻ. കാലിനും കൈക്കും കരുത്തു കിട്ടി- രോഗവിമുക്തനായി കഴിഞ്ഞിരുന്നന്നുഞാൻ ഇന്നിതാ പ്രെഷറും കുടവയറും വന്നെന്നെ ഷുഗറും തളർത്തീടുന്നു . ആകാരരൂപങ്ങളാകെമാറി -ഇന്ന് അമ്മിയും കല്ലും ഉപേക്ഷിച്ച നാം അരക്കെട്ടു തടിച്ചു കൊഴുപ്പിച്ചില്ലേ ? വയറാണെൽ കേരള മാപ്പു പോലെ തെങ്ങു കയറാനും തേങ്ങാ പൊതിക്കാനും നെല്ല് വിതക്കാനും കതിര് കൊയ്തിടാനും കൃത്രിമ യന്ത്രങ്ങൾ വന്നൊരാനാൾമുതൽ […]

ഇല – രാജു.കാഞ്ഞിരങ്ങാട്

ഇലകൾ കാറ്റുമായി സംസാരിക്കാറുണ്ട് ആംഗ്യഭാഷയിൽ നിന്ന് നമുക്കത് മനസ്സി- ലാകും ഇലകളുടെ നിശ്ശബ്ദ നിമിഷങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ മറുഭാഷകളിലെ അർത്ഥ ധ്വനികളെ വിവർ- ത്തനം ചെയ്യുന്നതാകാം ആടിക്കളിക്കുന്ന ഇലകൾ ആഘോഷിക്കുകയാകണമെന്നില്ല ആർത്തലയ്ക്കുന്നതാകാം ഇലയുടെ ഭാഷ നമുക്കറിയില്ലല്ലോ അവയുടെ സിരകളിലുമുണ്ടാകാം ആനന്ദം ആഘോഷം പ്രണയം കലാപം കുതിക്കാൽ വെട്ട് മനുഷ്യന് മാനുഷികത പോലെ ഇലകൾക്കുമുണ്ടാകാം ഇലകീയത അവപരസ്പരം വേളികഴിക്കുന്നുണ്ടാകും അതായിരിക്കണം ഇത്രയും ഇലകളെ പെറ്റുപെരുകുന്നത്

കാലപ്രളയം നാടകം (സീന്‍ – മൂന്ന്)

(ചാണ്ടിയുടെ വീട്. ചാണ്ടി ആരെയൊ സ്വീകരിക്കാനെന്നവണ്ണം വീടൊക്കെ വൃത്തിയാക്കുന്നു. അയാള്‍ക്കടുത്ത് സണ്ണി. കരാട്ടെ പ്രാക്ടീസ് ചെയ്യുന്നു. അവനോടായി ചാണ്ടി ചോദിച്ചു. ചാണ്ടി : ഹൊ! പേടിപ്പിച്ചുകളഞ്ഞല്ലൊ. അവന്‍റെ ഒരു ഉസ്, എടാ ഇതൊക്കെ വെളുപ്പാന്‍കാലത്ത് ചെയ്യേണ്ടതാ… അതെങ്ങനാ.. അമ്മയും മകനും എഴുന്നേല്‍ക്കുന്നതുതന്നെ പതിനൊന്നുമണിയ്ക്കല്ലെ…. നിന്‍റെ മമ്മി എന്തിയേടാ…. സണ്ണി : ങ്ആ.. ചാണ്ടി : അമ്മ എന്തിയേന്നു ചോദിച്ചപ്പോള്‍ വാപിളര്‍ന്നു കാണിക്കുന്നോ… സണ്ണി : ഇന്നെന്താ വല്യപ്പച്ചാ ഇവിടെ വിശേഷം… ചാണ്ടി : നിന്നെയൊന്നു കെട്ടിച്ചു വിടാന്‍ […]

ഖസാക്കിന് മുൻപും ഖസാക്കിന് പിൻപും – മംഗലം ശിവൻ

മലയാള സാഹിത്യത്തിനു പുതിയൊരു സംവേദന ശീലം നൽകുകവഴി മലയാള നോവൽ സാഹിത്യത്തിൽ സർഗാത്മകതയുടെ പുതിയ മാനങ്ങൾ കാഴ്ചവെച്ച പ്രശസ്ത സാഹിത്യകാരൻ ഓട്ടുപുലക്കൽ വേലുപ്പിള്ള വിജയന്‍റെ മാസ്റ്റർപീസ് കൃതി ” ഖസാക്കിന്‍റെ ഇതിഹാസം ” അതിന്‍റെ അൻപതാം വാർഷീകത്തോടടുക്കുന്നു …………….., അമ്പതുവർഷം പിന്നിടുമ്പോൾ , നിരവധി സാഹിത്യകാരന്മാർ , സാഹിത്യ വിമർശകർ , സാഹിത്യ വിദ്യാർഥികൾ , ആസ്വാദകർ ജീവിതത്തിന്‍റെ വിവിധ തുറകളിൽ പെട്ടവർ പ്രസ്തുത നോവലിന്‍റെ പശ്ചാത്തലം , അതിലെ ഭാഷ തുടങ്ങിയ നോവലിന്‍റെ എല്ലാ ഘടകങ്ങളെയും […]

ഒരു ഡോസ് ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക്ക വാക്സിന്‍ 80% ശതമാനം മരണ സാധ്യത കുറയ്ക്കും

ഒറ്റ ഡോസ് ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക്ക വാക്സിന് കോവിഡ് മരണത്തില്‍ നിന്ന് 80% സംരക്ഷണം പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ഒറ്റ ഡോസ് ഫിസര്‍ ബയോന്‍ട്ടെക്ക് വാക്സിന്‍ ഏകദേശം 80% കൊവിഡ് മരണത്തില്‍ നിന്ന് സംരക്ഷണം നല്കുമ്പോള്‍ രണ്ടു ഡോസ് 97% സംരക്ഷണമാണ് പ്രദാനം ചെയ്യുന്നത്. അസ്ട്രസെനക്ക വാക്സിന്‍ എത്രത്തോളം പ്രതിരോധകരമാണെന്ന് യഥാര്‍ഥ ഡാറ്റകള്‍ വിശകലനം ചെയ്ത് പഠനം നടത്തുന്നത് ഇതാദ്യമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. 2021 ഡിസംബറിനും ഏപ്രിലിനും ഇടയില്‍ ലക്ഷണത്തോടെ കൊവിഡ് ബാധിതരായവര്‍, […]

കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു; വിട പറഞ്ഞത് ഒരു നൂറ്റാണ്ടിന്റെ പെൺകരുത്ത്

കെ.ആര്‍.ഗൗരിയമ്മ (102) അന്തരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ ഒരു ആഴ്ചയോളം ഐസിയുവിലായിരുന്ന ഗൗരിയമ്മയെ മുറിയിലേക്ക് മാറ്റിയിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്നായിരുന്നു ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയവും ജീവിതവും. തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകള്‍ക്ക് അതിപ്രിയമെന്ന ഇടതുപക്ഷവ്യതിയാനത്തിനും ഈ കമ്യൂണിസ്റ്റ് നടത്തിപ്പുകാരിയും സാക്ഷിയുമായി. 64ഉം 94ഉം ഗൗരിയമ്മക്ക് അതിപ്രധാനവര്‍ഷങ്ങളായിരുന്നു. 64ല്‍ സി പി ഐ പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയുടെ വ്യക്തിജീവിതം ആടിയുലഞ്ഞു. 94ല്‍ പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ ഈ […]

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികില്‍സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും നടനുമായിരുന്നു. ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്. കരുണം എന്നചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നു വന്ന എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പോലെ അശാന്തമായ ആത്മാവുമായി അലയുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ ‘അശ്വത്ഥാമാവ്’, കുറിയേടത്തു താത്രിയുടെ ജീവിതകഥയെ അടിസ്‌ഥാനമാക്കി രചിച്ച ഭ്രഷ്‌ട് തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയൻ. […]

37,290 പേർക്ക് കൂടി കോവിഡ്; 79 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 26.77 ശതമാനം

സംസ്ഥാനത്ത് 37,290 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 32,978 പേര്‍ക്ക് രോഗമുക്തി, 4,23,957 പേര്‍ ചികില്‍സയില്‍. ഇന്ന് 79 മരണം സ്ഥിരീകരിച്ചു, ആകെ മരണം 5958. 24 മണിക്കൂറിനിടെ 1,39,287 പരിശോധനകള്‍, 26.77ശതമാനം പേര്‍ക്ക് രോഗം. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല, സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച‍. കോവിഡ് സാഹചര്യത്തില്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍. ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച പാടില്ലെന്നും വിവിധ ഖാസിമാരും മത പണ്ഡിതരും നിർദേശം നൽകി.

കേര മഴവില്ല് 2021 – കുട്ടികളുടെ ചിത്ര രചനാ മത്സരം

പ്രിയ സുഹൃത്തുക്കളെ, എല്ലാവർക്കും കേരയുടെ ആശംസകൾ. മുൻ വർഷത്തേത് പോലെ, കുവൈറ്റിലെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം ഈ വർഷവും സംഘടിപ്പിക്കുന്നു.കേര മഴവില്ല് 2021എന്ന ഈ പരിപാടിയിലേക്ക് നിങ്ങളേവരെയും ഹാർദ്ദ്ദവമായി സ്വാഗതം ചെയ്യുന്നു. 2021 മെയ് 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മണിയ്‌ക്ക് ഓൺലൈനായിട്ടായിരിക്കും ചിത്ര രചനാ മത്സരങ്ങൾ നടക്കുക. മത്സരാർത്ഥികൾ 3 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. 8 […]

വാക്‌സിനേഷന്‍ ഗുണകരമാകുമോ? ഭിന്നാഭിപ്രായമെന്നു വിദഗ്ധര്‍, ജനിതകമാറ്റം വലിയ പ്രതിസന്ധി

ഹൂസ്റ്റണ്‍ ∙ പകര്‍ച്ചവ്യാധിയെ വാക്‌സിനേഷനിലൂടെ പിടിച്ചു നിര്‍ത്താമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടി. ഒരു വര്‍ഷത്തിനുശേഷം, വൈറസ് ഭയപ്പെടുത്തുന്ന രണ്ടാമത്തെ തരംഗത്തിലൂടെ ഇന്ത്യ അടക്കം ലാറ്റിന്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ കുതിച്ചുയരുകയുമാണ്. ഇപ്പോള്‍ ഇത് വളരെ വേഗത്തില്‍ മാറുകയാണെന്നും പുതിയ കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ വളരെ എളുപ്പത്തില്‍ പടരുന്നുവെന്നും ജനങ്ങളുടെ പ്രതിരോധശേഷി എപ്പോള്‍ വേണമെങ്കിലും മാറാമെന്നും പ്രതിരോധ കുത്തിവയ്പ്പുകള്‍ വളരെ സാവധാനത്തിലാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. അതിനര്‍ഥം, ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് വ്യാപകമായി തുടരുകയാണെങ്കില്‍, അത് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന ഭീഷണിയായിത്തീരുമെന്നാണ്. ലണ്ടന്‍ […]

യുകെയിലെ ശരാശരി വീട്ട് വാടക 1000 പൗണ്ടിനടുത്ത്; സൗത്ത് വെസ്റ്റില്‍ 8.6% വര്‍ധന

യുകെയിലെ ശരാശരി വീട്ട് വാടക 1000 പൗണ്ടിനടുത്ത്. രാജ്യത്തെ വീട്ട് വാടക തുടര്‍ച്ചയായി അഞ്ച് മാസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതെന്ന് ഹോംലെറ്റ് വെളിപ്പെടുത്തുന്നു. ഏപ്രിലിലെ ശരാശരി വാടക ഏപ്രിലില്‍ 996 പൗണ്ടായിരുന്നു ഇക്കാര്യത്തില്‍ വാര്‍ഷിക വര്‍ധന റെക്കോര്‍ഡിലെത്തി 2.9 ശതമാനമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലണ്ടനിലെ വാടക തുടര്‍ച്ചയായി 11 മാസങ്ങള്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ലണ്ടനില്‍ വാടക ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.3 ശതമാനം താഴുകയും വാടക 1580 പൗണ്ടിലെത്തുകയും ചെയ്തിട്ടുണ്ടെന്ന് […]

ഡെന്നിസ് ജോസഫ് നിര്യാധനനായി

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.. 1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്‌ക്ക്‌’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1985-കളിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം സിനിമാ രംഗത്തു വളരെ സജീവമായിരുന്നു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. സംവിധായകരായ ജോഷി, തമ്പി കണ്ണന്തനം എന്നിവരുമായി കൂട്ടു ചേർന്ന് നിരവധി ചിത്രങ്ങൾ ഒരുക്കി. നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), […]

സംസ്ഥാനത്ത് 27487 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 26.5%; 65 മരണം;

സംസ്ഥാനത്ത് 27487 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 4,19,726 പേര്‍ കോവിഡ് ചികില്‍സയില്‍. ഇന്ന് 65 കോവിഡ് മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 99748 പരിശോധനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനം. 72 പഞ്ചായത്തുകളില്‍ ടിപിആര്‍ 50 ശതമാനത്തിന് മുകളില്. 19 എണ്ണം എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, […]

സംസ്ഥാനത്ത് 50%-ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍- മുഖ്യമന്ത്രി

എറണാകുളം ജില്ലയില്‍ 50% ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകൾ കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുതൽ തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാല്‍ നേരിയ കുറവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 26.5 ആണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള 72 പഞ്ചായത്തുകള്‍ ഉണ്ട്. 300ല്‍ […]