ആർഭാട ആക്ഷേപത്തില്‍ നിന്ന് തലയൂരാന്‍ മത്സരിച്ച് മന്ത്രിമാർ… നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങൾ

തിരുവനന്തപുരം: ആര്‍ഭാടം നടത്തി മന്ദിരം മോടിപിടിപ്പിച്ചെന്ന ആക്ഷേപത്തില്‍ നിന്ന് തലയൂരാന്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ മത്സരിച്ചതോടെ നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങള്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാൽ ഔദ്യോഗിക വസതിയിലേക്ക് മാറാനാവാതെ 14 മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗസ്റ്റ് ഹൗസുകളിലും എംഎല്‍എ ഹോസ്റ്റലിലും സ്വന്തം വീടുകളിലുമാണ് താമസിക്കുന്നത്. അറ്റകുറ്റപ്പണിക്ക് സമര്‍പ്പിച്ച വലിയ ടെന്‍ഡര്‍ തുക കണ്ട് മന്ത്രിമാര്‍ ഇത്തവണയും പിന്മാറിയാല്‍ ഇല്ലാതാവുക എക്കാലവും സംരക്ഷിക്കേണ്ട മന്ദിരങ്ങളാവുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ താമസിക്കേണ്ട മന്ദിരമായ ‘പൗര്‍ണമി’യിലെ ഭിത്തികള്‍ ചോര്‍ന്ന് […]
ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയന്ത്രിതമായി, നാളെ മുതല് സ്വകാര്യ ബസുകള്ക്ക് സര്വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില് മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള് ഓടേണ്ടത്. എല്ലാ സ്വകാര്യ ബസുകള്ക്കും എല്ലാ ദിവസവും സര്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില് ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള് വെച്ച് ബസുകള് മാറി മാറി സര്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ(വെള്ളിയാഴ്ച്ച ) […]
സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 2 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ……………….. ………… … സൂസൻ പാലാത്ര അദ്ധ്യായം – രണ്ട് നല്ല നട്ടുച്ച സമയം. കൃത്യം 12.30 നാണ് എന്നും ഉച്ചയൂണ്. ഊണു കഴിഞ്ഞാൽ അമ്മ പതിവായി അല്പ സമയം ഉറങ്ങും. സ്കൂളിൽ പോകണ്ടാത്ത ദിവസങ്ങളിൽ പിള്ളേരും ഉറങ്ങും. സാറാക്കുട്ടിയും അവളുടെ പലകക്കട്ടിലിൽ പായവിരിച്ചിട്ട് കിടക്കും. എത്ര അമർത്തി കണ്ണടച്ചാലും അവൾക്കുറക്കം വരികയില്ല. വീടിന്റെ പ്രധാന വാതിൽ എപ്പോഴും തുറന്നാണ് കിടക്കുക. അടുക്കള വാതിലും എല്ലാവരും വീട്ടിലുള്ളപ്പോൾ ചാരിയിടത്തേയുള്ളൂ. സാക്ഷയിടാറില്ല. അങ്ങനെ വീടു […]
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; മരണനിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]



