LIMA WORLD LIBRARY

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ആഗ്രഹം: ജാക്കി ചാൻ

ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നതായി ആക്‌ഷൻ മൂവി സൂപ്പർതാരം ജാക്കി ചാൻ പാർട്ടി നടത്തിയ സിംപോസിയത്തിൽ വെളിപ്പെടുത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. വാദ്ഗാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം താൻ മനസ്സിലാക്കുന്നെന്നും ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാനായ ജാക്കി ചാൻ പറഞ്ഞതായി ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പർതാരം പാർട്ടി നിയോഗിച്ച ഉപദേശക സമിതിയി‍ൽ അംഗമാണ്. […]

നീറ്റ് സെപ്റ്റംബര്‍ 12ന്; റജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ

മെഡിക്കല്‍ പ്രവേശന പരീക്ഷ ‘നീറ്റ്’ സെപ്റ്റംബര്‍ 12ന് നടത്തും. ചൊവ്വാഴ്ച (13–07–21)  വൈകീട്ട് അഞ്ചുമണി മുതല്‍ പരീക്ഷയ്ക്കുള്ള അപേക്ഷ നല്‍കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന് പരീക്ഷ നടക്കുന്ന നഗരങ്ങള്‍ 198 ആയി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും. സാമൂഹിക അകലം, സാനിറ്റൈസേഷൻ തുടങ്ങിയവ ഉറപ്പാക്കും. പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങിയാല്‍? ഒന്നു ശ്രമിച്ചാല്‍ രക്ഷിക്കാം, ഒരു ജീവന്‍

കോഴിക്കോട്: ശനിയാഴ്ച കാസര്‍കോട്ട് ഒരു പിഞ്ചുകുഞ്ഞ് മരിച്ചത് വണ്ട് തൊണ്ടയില്‍ കുരുങ്ങിയാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആറുവയസ്സുകാരി മരിച്ചത് മിക്‌സചര്‍ തൊണ്ടയില്‍ക്കുരുങ്ങിയും. അത്യാവശ്യ പ്രഥമ ശുശ്രൂഷകളിലൂടെയും  ചെറിയ അശ്രദ്ധകള്‍ ഒഴിവാക്കിയും ഇത്തരം സംഭവങ്ങളില്‍ ജീവന്‍ രക്ഷിക്കാം. ശ്രദ്ധയോടെ കഴിക്കാം • സ്വസ്ഥമായിരുന്ന് സാവധാനം ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കാന്‍. സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒഴിവാക്കുക. • കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല. • കുട്ടി കഴിക്കുമ്പോള്‍ മുതിര്‍ന്നവരാരെങ്കിലും അടുത്തുണ്ടാവണം തൊണ്ടയില്‍ കുരുങ്ങുന്നതെങ്ങനെ ഭക്ഷണം തൊണ്ടയില്‍നിന്ന് അന്നനാളത്തിലേക്കാണ് പോകുന്നത്. ശ്വാസനാളിയിലേക്ക് […]

എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കും; തീരുമാനം പ്രഖ്യാപിച്ച് വ്യാപാരികൾ

എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ അറിയിച്ചു അതേസമയം, രോഗവ്യാപനം ഏറ്റവും കൂടിയ തദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ട് മണി വരെ നീട്ടും. ബാങ്കുകളില്‍ അഞ്ച് ദിവസവും ഇടപാടുകരെ പ്രവേശിപ്പിക്കാനും തീരുമാനം. എന്നാല്‍ കടകള്‍ തുറക്കുന്ന ദിവസങ്ങള്‍ക്കുള്ള നിയന്ത്രണവും വാരാന്ത്യ ലോക്ഡൗണും തുടരും. ഇളവുകളേക്കുറിച്ച് പ്രതിപക്ഷത്തോടും ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ലോക്ഡൗണ്‍ […]

പരിശോധന കൂട്ടി;സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്, മാറ്റമില്ലാതെ ടിപിആര്‍; ഇന്ന് 10.46%; 124 മരണം

സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 24 മണിക്കൂറിനിടെ 1,39,049 പരിശോധനകൾ നടത്തി.  ഇന്ന് 124  മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ മാറ്റമില്ല. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആര്‍ 10.46%. രോഗവ്യാപനം കൂടിയ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപിആര്‍ കൂടിയ ഇടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ 2.5 ലക്ഷം അധിക ടെസ്റ്റിങ്ങ്. മെഗാ ടെസ്റ്റിങ് ഡ്രൈവ് നടത്തും. വ്യാപാരികളുടെ ആവശ്യം […]