LIMA WORLD LIBRARY

ഓര്‍മ്മയില്‍ വള്ളത്തോള്‍ നാരായണമേനോന്‍ – അഷ്റഫ് വി

ഹാകവിയും, കേരള കലാമണ്ഡല സ്ഥാപകനും, തികഞ്ഞ ഗാന്ധിയനുമായിരുന്ന വള്ളത്തോള്‍ നാരായണമേനോന്റെ 68 ആം ചരമ വാര്‍ഷികം ഇന്ന്. ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദ സൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്നു വള്ളത്തോള്‍.

1878 ഒക്ടോബര്‍ 16 ന് മലപ്പുറം ജില്ലയിലെ തിരുരില്‍ ജനനം. തികഞ്ഞ മനുഷ്യസ്‌നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ വക്താവുമായിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പില്‍ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്.

സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും കോണ്‍ഗ്രസ് ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ തന്റെ രാഷ്ട്രീയഗുരുവായി സ്വീകരിക്കുകയും ചെയ്തു.

‘കേരള വാത്മീകി ‘ എന്ന വിശേഷണത്തിന് അര്‍ഹനായ വള്ളത്തോള്‍ ദേശീയ കവിയായി വാഴ്ത്ത്തപ്പെട്ടു.
നിരവധി സ്വാതന്ത്ര്യ സമരഗാഥകള്‍ കവിയുടേതായിട്ടുണ്ട്.
നാടകീയത, ലളിതമായ ഭാഷ, നാടന്‍ വൃത്തങ്ങളുടെ മാധുര്യം എന്നിവ കവിയെ കൂടുതല്‍ പ്രശസ്തനാക്കി.

റഷ്യ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കവിതിലകം, ആസ്ഥാനകവി, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. കേരളസാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കഥകളിയുടെ പുനരുദ്ധാരണത്തിനുവേണ്ടി 1927 ല്‍ തൃശ്ശൂരില്‍ കേരള കലാമണ്ഡലം സ്ഥാപിച്ചു.
ചിത്രയോഗം, വാല്മീകി രാമായണ പരിഭാഷ, ബന്ധനസ്ഥനായ അനിരുദ്ധന്‍, അച്ഛനും മകളും, ശിഷ്യനും മകനും, ഗണപതി, സാഹിത്യമഞ്ജരി, മഗ്ദലനമറിയം തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍.

1924 ല്‍ വൈക്കം സത്യാഗ്രഹ കാലത്ത് വള്ളത്തോള്‍ മഹാത്മജിയെ നേരിട്ടു കണ്ടു. ഗാന്ധിജിയോടുള്ള ആരാധനയാല്‍
‘എന്റെ ഗുരുനാഥന്‍’
എന്ന കവിത അദ്ദേഹം രചിച്ചു.
1958 മാര്‍ച്ച്
13 ന് 80 ആം വയസ്സില്‍ കവി അന്തരിച്ചു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px