നിറയുമെന്‍ കണ്ണുനീര്‍
മുത്തുകള്‍ വീണു
ചിതറി മാറുന്നു
ഇന്നെന്റെ ചിന്തകള്‍!
ഒറ്റയ്ക്കു ഞാന്‍ നിന്റെ
ഓര്‍മ്മതന്‍ വീഥിയില്‍
നിന്റെ നിഴല്‍ ചിത്രവും
നോക്കിയിരിന്നു….
ചുറ്റിലും കാണുന്നു ശൂന്യമായ്
പൊട്ടിവീണ നിന്‍
സ്‌നേഹത്തിന്‍ ചീളുകള്‍!
കണ്ടു ഞാന്‍ നിന്നിലെ
വാക്കിലും നോക്കിലും
കല്ലുരുക്കിയ
പൊയ്മുഖം മാത്രവും….
എരിയുമെന്നിലെ മനസ്സില്‍
ദഹിച്ച നീയെന്റെ
നാവിനിറ്റു
നീര്‍തരാതകലണം!
തണലു തന്നു തലോടിയ
കൈകളാല്‍ തീക്കനലു
കോരിയിട്ടു
നീ മറയണം..
ഉള്ളില്‍ വിതുമ്പും
വിഷാദ ചിത്രത്തിന്
വിട തന്നു തിരശ്ശീല
വിഴ്ത്തി നീ പോകണം!
നിന്റെ കയ്യിലെന്‍
ജീവന്റെയിതളുകള്‍
എന്റെ വിരിമാറില്‍
പൊഴിച്ചു നീ പോകണം….












