LIMA WORLD LIBRARY

പരിശോധന കൂട്ടി;സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്, മാറ്റമില്ലാതെ ടിപിആര്‍; ഇന്ന് 10.46%; 124 മരണം

സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 24 മണിക്കൂറിനിടെ 1,39,049 പരിശോധനകൾ നടത്തി.  ഇന്ന് 124  മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ മാറ്റമില്ല. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആര്‍ 10.46%. രോഗവ്യാപനം കൂടിയ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപിആര്‍ കൂടിയ ഇടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ 2.5 ലക്ഷം അധിക ടെസ്റ്റിങ്ങ്. മെഗാ ടെസ്റ്റിങ് ഡ്രൈവ് നടത്തും.

വ്യാപാരികളുടെ ആവശ്യം അനുവദിക്കാനാകില്ല. നിലവിലെ സാഹചര്യത്തില്‍ കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. വ്യാപാരികളുടെ ആവശ്യം മനസിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍ഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍ഗോഡ് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂര്‍ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂര്‍ 631, കാസര്‍ഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,57,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px