സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 7 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം …………………….. സൂസൻ പലാത്ര അധ്യായം – ഏഴ് ബൈബിളും പാട്ടുപുസ്തകങ്ങളും ‘മരണവീട്ടിൽ’ എന്ന പുസ്തകവും ഒക്കെ എടുത്ത് സാറാക്കുട്ടിയുടെ അമ്മ സാറാക്കുട്ടിയേയും ലിസമ്മയേയും കൂട്ടി പനങ്കുഴി വീട്ടിലേക്കു പോയി. പ്രിയപ്പെട്ട കൂട്ടുകാരിയെ മന്ത്രകോടിയുടുപ്പിച്ച്, വെള്ള പുതപ്പിച്ച്, ആ വല്യ വീടിൻ്റ വല്യവരാന്തയിൽ കിടത്തിയിരിക്കുന്നു. കുഞ്ഞന്നാമ്മ പ്രിയ കൂട്ടുകാരിയുടെ അടുത്തുചെന്നുനിന്ന് വിതുമ്പിക്കരഞ്ഞു. കണ്ണീർക്കടൽ ഉള്ളിലടക്കി അവിടെ അമ്മയുടെ തലയ്ക്കൊരാൾ ഇരിപ്പുണ്ട്. അത് ഫിലിപ്പുകുട്ടിയായിരുന്നു. സാറാക്കുട്ടിയുടെ അമ്മ അടുത്തുചെന്ന് ഫിലിപ്പൂട്ടിയുടെ മുടിയിഴകളിൽ മൃദുവായി തലോടി. എന്നിട്ട് […]
പ്രവാസികളുടെ ബാങ്ക് കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് തെറ്റിയ കാരണത്താൽ ബാങ്ക് അധികൃതർ നിയമ നടപടി ആരംഭിച്ച മുഴുവൻ പ്രവാസികളുടെയും ബാങ്ക് ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും നിവേദനത്തിലുംടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശ രാജ്യത്തേക്ക് ജോലി ആവശ്യാർത്ഥം മടക്കയാത്ര ചെയ്യാനാകാതെ 15 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനവും വീട് നിർമ്മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാനും മറ്റും.. വ്യത്യസ്ത ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമാണ്. […]
ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സൗജന്യ ഓൺ അറൈവൽ വിസ: സൗദി യാത്രക്ക് ചിലവ് കുറഞ്ഞേക്കും; നിബന്ധനകൾ അറിയാം

ദോഹ : വാക്സിനെടുത്ത ഇന്ത്യക്കാരടക്കമുള്ളവർക്ക് ഖത്തറിലേക്ക് സൗജന്യ ഓൺ അറൈവൽ വിസ അനുവദിക്കും. ഒരു മാസത്തേക്കാണു വിസ അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. വാക്സിനെടുത്ത് ഖത്തറിലേക്ക് പോകുന്നവർ പാലിച്ചിരിക്കേണ്ട പ്രധാനപ്പെട്ട നിബന്ധനകൾ താഴെ വിവരിക്കുന്നു. പാസ്പോർട്ടിനു ആറു മാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം. റിട്ടേൺ എയർ ടിക്കറ്റ് കാണിച്ചിരിക്കണം. ഖത്തർ സന്ദർശിക്കുന്ന ദിനമത്രയും താമസിക്കുന്നതിനുള്ള അംഗീകൃത ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കണം. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വാക്സിനുകൾ സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. യാത്രക്ക് […]
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; മരണം 128, ടിപിആർ 10.03%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,637 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂർ 912, കോട്ടയം 804, കാസർഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
രോഗികള്‍ കുറഞ്ഞു; വാക്സിനേഷന്‍ കൂടി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൻ ഇളവുകള്‍

കേരളത്തില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടരവെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ഇളവ്. രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. എങ്കിലും മാനദണ്ഡങ്ങള്‍ക്ക് ഏകീകൃത രൂപമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം നൂറിന് താഴെയെത്തിയ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണങ്ങളുമില്ല. ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നത് മൂന്ന് സംസ്ഥാനങ്ങളും പിന്‍വലിച്ചു. രോഗവ്യാപനം കേരളത്തെ അപേക്ഷിച്ച് നിയന്ത്രണവിധേയമാണെങ്കിലും വാക്സീന്‍ […]
വ്യാപാരികള്‍ കടക്കെണിയില്‍’; കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എ എം ആരിഫിന്റെ കത്ത്

ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എ എം ആരിഫ് എംപിയുടെ കത്ത്. കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ വലിയൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ആരിഫ് കത്തില്‍ ആവശ്യപ്പെടുന്നത്. ”ദീര്‍ഘനാളായി കടകള്‍ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടര മാസത്തില്‍ അധികമായി കടകള്‍ […]
കേരളവികസനത്തിന് കേന്ദ്രപിന്തുണ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി

ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും ഉടൻ അനുമതി നൽകും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ചശേഷം തീരുമാനിക്കും. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കൽസ് പദ്ധതി, അങ്കമാലി-ശബരി റെയിൽപ്പാത, തലശ്ശേരി-മൈസൂർ റെയിൽപ്പാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസനപദ്ധതികൾ പരിഗണിക്കും. കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി പരിഹിക്കാനായി […]



