LIMA WORLD LIBRARY

പ്രവാസികളുടെ ബാങ്ക് കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ബാങ്കിൽ നിന്നും വായ്പയെടുത്ത്  തിരിച്ചടവ് തെറ്റിയ കാരണത്താൽ ബാങ്ക് അധികൃതർ നിയമ നടപടി ആരംഭിച്ച  മുഴുവൻ പ്രവാസികളുടെയും ബാങ്ക് ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും

കൺവീനർ അബ്ബാസ് കൊടുവള്ളിയും നിവേദനത്തിലുംടെ  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിദേശ രാജ്യത്തേക്ക് ജോലി ആവശ്യാർത്ഥം മടക്കയാത്ര ചെയ്യാനാകാതെ 15 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനവും വീട് നിർമ്മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാനും മറ്റും.. വ്യത്യസ്ത ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമാണ്.

ജോലിയും കൂലിയും ഇല്ലാതെ ഉപജീവനം പോലും പ്രയാസമായ അവസ്ഥയാണ് 2 വർഷത്തോളമായിട്ട് പ്രവാസികൾക്ക് .  ഇതിനോടൊപ്പം  ബേങ്ക്  അധികൃതർ നിയമനടപടിയും ആരംഭിച്ചിരിക്കുകയുമാണ്. പ്രവാസികളുടെ തിരിച്ചുപോകുന്നതിലെ  അനിശ്ചിതത്വം തുടരുന്നതിനാൽ നല്ലൊരു ശതമാനം പ്രവാസികളും മാനസിക സമ്മർദ്ദത്താൽ പ്രയാസപ്പെടുന്നവരാണ് ആയതിനാൽ  ബേങ്ക് നിയമനടപടി സ്വീകരിച്ച മുഴുവൻ പ്രവാസികളുടെയും ലോൺ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിലിന് വേണ്ടി കൺവീനർ അബ്ബാസ് കൊടുവള്ളി നിവേദനം നൽകി  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px