സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 8 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ………………… സൂസൻ പാലാത്ര അധ്യായം – എട്ട് സാറാക്കുട്ടിയുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം ആ വാർത്ത ഒരു അശനിപാതംപോലെയായിരുന്നു. ഒരിക്കലും കേൾക്കാൻ പാടില്ലാത്തത്. ആരും കേൾക്കാൻ ആഗ്രഹിക്കാത്തത്. പാവം കുട്ടിയമ്മ എത്ര സഹിച്ചിട്ടാണ് പോയത്. ആരോടും പറയാതെ എല്ലാം ഉള്ളിലടക്കി. പലപ്പോഴും കുട്ടിയമ്മ സാറാക്കുട്ടിയുടെ അമ്മയോട് പറഞ്ഞിട്ടുള്ളതാണ്; കുഞ്ഞന്നാമ്മേ ഞാൻ എല്ലാം ഉള്ളിലടക്കി എനിക്ക് വയ്യാതായിരിക്കുന്നു. തുണി അലക്കിപ്പിഴിഞ്ഞെടുക്കുമ്പോലെയായി എൻ്റെ ഹൃദയം. എൻ്റെ നൊമ്പരങ്ങൾ എന്നോടു കൂടി അവസാനിക്കുന്നില്ല, അതിലാടി കൊച്ചേ സങ്കടം. “എന്നതാന്നു […]
ക്ലബ്‌ഹൗസ് നുണകൾ – ചാക്കോ ഡി അന്തിക്കാട്

ക്ലബ്ഹൗസിൽ ചർച്ച മുറുകുന്നുണ്ട്: മഴയെനിക്കിഷ്ടമാണ്! നനഞ്ഞു കുതിർന്നു കളിക്കണം. ആകാശഷവറിൽ കുളിക്കണം! മുറ്റത്തെ ചളിയിൽ കാലുകൊണ്ട് മഴയുടെ നാനാർത്ഥങ്ങൾ കോറിവരച്ചിടണം! അമ്മയുടെ ശാസന, ഒരു ടീൻഎയ്ജ് നുണയെ, തകർത്തു: “പുതിയ കുടയാ… തുള്ളിക്കളിച്ച് അതും നാശമാക്കിക്കോ?” ക്ലബ് ഹൗസിലുള്ളവർ പൊട്ടിച്ചിരിച്ചു! പത്താംക്ലാസ്സുകാരൻ കുട ചുരുക്കി ഇറയത്തു കയറി. *നുണ 2* ഞാൻ മഴയെ ആരാധിക്കുന്നു. മഴ കൊള്ളണം… പനിപിടിക്കണം… ചുക്കുകാപ്പി കിട്ടും. യൂക്കാലിത്തുള്ളിയലിഞ്ഞുചേർന്ന ഇഡ്ഡലിച്ചെമ്പിന്റെ, തലപ്പുകയും ചിന്തകളിൽ, തല കുനിച്ചിരിക്കാം… മൂടിപ്പുതച്ചുറങ്ങാം… ഉടനെ അച്ഛന്റെ ഇടപെടൽ: “വാതിൽ […]



