കഥയുടെ കാതൽ – ബേബിജോൺ താമരവേലി ( മസ്കറ്റ് )

വായിച്ച് പ്രേമൻ ആനന്ദത്തിലാറാടി.പലരോടും ആകഥ നല്ലതാണ് നല്ലതാണ് എന്നു പറഞ്ഞു നടക്കാനും തുടങ്ങി.വാസ്തവത്തിൽ ബുദ്ധന്റെ ജീവിതത്തെ പരാമർശിച്ചായിരുന്നു നോ വലിസ്റ്റ് കഥ ചമച്ചത്.അത് മറച്ചുവച്ച്പുഴ കടക്കാൻ ഭയന്ന് അറച്ചുനിന്ന ഒരുഅബലയായ സ്ത്രീയെ ബുദ്ധൻ തോളത്തുചുമന്ന് അ ക്കരഎത്തിച്ചകാര്യം മറ്റൊരുരൂപത്തിൽ മാറ്റം വരുത്തി അനുവാചകർക്ക് ഹരം പകരുന്നരീതിയിലായിരുന്നു രചന.അതുകൊണ്ടാണ് പ്രേമനെ പ്പോലെയുള്ളവർക്ക് ഇഷ്ടപ്പെട്ടത്. അങ്ങനെ ആകഥ പലയിടത്തും ചർച്ച ചെയ്യപ്പെടുകയുണ്ടായി. പ്രേമൻ തന്നെ സംഘടിപ്പിച്ച ഒരുയോഗത്തിൽ ഇതേ നോവലിസ്റ്റ് ടി കഥ ഉരുത്തിരിഞ്ഞത് ബുദ്ധഭഗവാന്റെ മനുഷ്യസ്നേഹത്തെ ഓർമ്മിപ്പിക്കാനായിരുന്നു ഈ […]
ബുക്കർ പ്രൈസ്: ആദ്യ പട്ടികയിൽ സഞ്ജീവ് സഹോട്ട

ലണ്ടൻ ∙ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ സഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ ഉൾപ്പെടെ 13 നോവലുകൾ ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചു. 2017ലെ സാഹിത്യ നൊബേലും 1989ലെ ബുക്കറും നേടിയിട്ടുള്ള ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, പുലിറ്റ്സർ സമ്മാനം ലഭിച്ചിട്ടുള്ള അമേരിക്കൻ എഴുത്തുകാരൻ റിച്ചഡ് പവേഴ്സിന്റെ ‘ബിവിൽഡർമെന്റ്’ എന്നിവയും നീണ്ട പട്ടികയിലുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബർ 14നു പുറത്തുവിടും. ബുക്കർ പ്രൈസ് നവംബർ 3നു […]
യുഎസിൽ കാട്ടുതീ ശമിച്ചില്ല; കാറ്റും മിന്നലും ഭീഷണി

ഇന്ത്യൻ ഫാൾസ് (യുഎസ്) ∙ പടിഞ്ഞാറൻ അമേരിക്കയെ ചുട്ടെരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. വടക്കൻ കലിഫോർണിയയിൽ ആഞ്ഞടിക്കുന്ന കാറ്റും മിന്നലും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി. 85 ഇടങ്ങളിലെ വലിയ കാട്ടുതീ പടരുന്നു. 2343 ചതുരശ്ര മൈൽ (6068 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തിയെരിഞ്ഞു. പ്ല്യൂമ, ബ്യൂട്ടെ കൗണ്ടികളിൽ പതിനായിരത്തിലേറെ വീടുകൾ ഭീഷണിയിലാണ്. ദക്ഷിണ ഓറിഗനിൽ 1657 ചതുരശ്ര കിലോമീറ്റർ ചുട്ടെരിച്ച കാട്ടുതീ 53% നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അഗ്നിശമന വിഭാഗം അറിയിച്ചു. ഇവിടെ ഇടിമിന്നലിൽ 70 വീടുകൾ കത്തിനശിച്ചു. രണ്ടായിരത്തോളം […]
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി.

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന […]
ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടിപിആർ 11.2 ശതമാനം

ആശങ്കയായി സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്നു. ഇന്ന് 22,056 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. […]
ഒളിംപിക്സ്: സിന്ധുവിന് രണ്ടാം ജയം; വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു തോൽവി

ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്‍പിച്ചു; സ്കോര്‍ (21-9, 21-16. വനിത ഹോക്കിയില്‍ ടീം ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. മൂന്നാം മല്‍സരത്തില്‍ ബ്രിട്ടന്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പിച്ചത്. അബെയ്ത്തിൽ പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായി പ്രീക്വാര്‍ട്ടറിൽ. യോഗ്യതറൗണ്ടില്‍ യുക്രെയ്ന്റെ ഒലെക്സി ഹുന്‍ബിനെ തോല്‍പിച്ചു. സ്കോര്‍ 6–4 അമ്പെയ്ത്ത് സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ദീപിക കുമാരി ഭൂട്ടാന്‍ താരത്തെ നേരിടും. പുരുഷ വിഭാഗത്തില്‍ […]
വാക്സീന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; ഇന്ന് 5 ലക്ഷം ഡോസ് എത്തിക്കും

ക്ഷാമത്തിന് പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സീൻ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക ഉയർത്തുകയാണ് . രണ്ട് ദിവസമായി തുടരുന്ന വാക്സീൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരമാകുന്നു. ഇന്ന് എറണാകുളത്ത് അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സീനെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. മറ്റ് ജില്ലകൾക്കും ആനുപാതികമായി […]



