LIMA WORLD LIBRARY

റോബർട്ടോ കലാസോ വിടവാങ്ങി

ആതൻസ് ∙ പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരനും പ്രസാധകനുമായ റോബർട്ടോ കലാസോ (80) അന്തരിച്ചു. ദ് റൂയിൻ ഓഫ് കാഷ്, ക: സ്റ്റോറീസ് ഓഫ് ദ് മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ വിഖ്യാത കൃതിയാണ്. എഴുത്തുകാരിയായ ഫ്ലോർ യെഗിയാണു ഭാര്യ. English Summary: Roberto Calasso, titan of Italian literature, dies

കോവിഡിൽ ആശ്വാസമില്ല: വിദേശ വിമാനസര്‍വീസ് വൈകും

വിദേശ വിമാനസര്‍വീസ് വൈകും. രാജ്യാന്തര വിമാനസര്‍വീസ് റദ്ദാക്കിയത് ഓഗസ്റ്റ് 31 വരെ നീട്ടി. എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസമില്ല. കോവിഡ് വ്യാപനം കുറയാത്തത് കാരണം.

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്, ടിപിആര്‍ വീണ്ടും ഉയര്‍ന്നു; ഇന്ന് 13.61%; 116 മരണം; രോഗമുക്തി 14,651

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, […]

വ്യാപാരികൾക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചു: ഇളവുകൾ ഇങ്ങനെ

കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രണ്ടുലക്ഷം വരെയുള്ള വായ്പകളുടെ പലിശ 4% വരെ സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഈ മാസം വരെ വാടക ഒഴിവാക്കി. ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിടനികുതി ഇളവ് നല്‍കും. കെഎസ്എഫ് ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കിയെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട്: 2371.52 അടിക്ക് മുകളിൽ

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്. ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. മഴയും […]

ഇന്ധന വിലവര്‍ധനയില്‍ ഇടപെട്ട് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടും ഹൈക്കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് നടപടി.

THOUGHT FOR TODAY FROM PRASANTHI NILAYAM

What should we do to cross this ocean of Samsara? What tool do we all have in our disposal for the same? Bhagawan lovingly explains today. All are actors in the drama designed by Him — dolls dancing and acting as He pulls the strings. The role you have might be that of an officer, […]

നെൽസൺ മണ്ടേലദിനം – ജൂലൈ 18 – A.S.Indira

ലോക ജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18 നെൽസൺ മണ്ടേലദിനമായി ആചരിക്കുന്നതിന് 2009നവംബർ .UN പൊതുസഭ പ്രഖ്യാപിച്ചു . തന്റെ ജീവിതത്തിൽ നീണ്ട 27 വർഷം ജയിൽവാസം അനുഭവിച്ച വർണ്ണവെറിക്കെതിരായ പോരാട്ടത്തിന്റെ ധീരനായ നേതാവും ആഫ്രിക്കൻ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പോരാളിയുമായിരുന്നു നെൽസൺ മണ്ടേല . “കാക്ക കുളിച്ചാൽ കൊക്കാകുമോ ?എന്ന പഴഞ്ചൊല്ലിൽ വർണ്ണവെറിയുടെ സന്ദേശമുണ്ട് . “ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെന്മുല തന്റെ ആത്മഹത്യ കുറിപ്പിൽ […]

ജൻമം – ബിന്ദു. കെ. എം മലപ്പുറം

വരമെന്ന് കരുതുന്നു മാനവൻ പുണ്യമായ് തീരും തലമുറതൻ വരദാനവും വിലപിച്ചിടുന്ന മാതാവുതൻ ഹൃത്തിൽ വിഹ്വലത തീർക്കും അരുമക്കിടാവിൻ ജൻമ വൈകല്യം അവനിയിലവതാരം ചെയ്തീടും ദൈവത്തിൽ പ്രതിരൂപമാണെന്ന തോർത്തിടണം പ്രകൃതിതൻ വികൃതിയാൽ ശിലയായി മാറിടും മകളേ അരുതിനി കാണാൻ സഹിയാതെ ഉള്ളം തകരുന്നു നിത്യവും നീറുന്നു അയവില്ലാതസ്ഥികൾ ശിലയായുറക്കുമ്പോൾ പ്രതിമ പോൽ നിശ്ചലയാക്കിട്ടും പൊൻമേനി കൊതിതീരാ തിങ്ങനെ നോക്കി നിൽപ്പു… അനുദിനം നിശ്ചലമായിടുന്നല്ലോ വിധി വിളയാട്ടം കണ്ടുമടുത്തു ജൻമം കുഞ്ഞിനു പേരിടാൻ പരതുന്നു പുസ്തകം രോഗങ്ങൾ തൻ നിഘണ്ടുവിൽ […]

കഥാകൃത്ത് തോമസ് ജോസഫ് (67) ഓർമ്മയായി… പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.

വിട പറയുന്നത് ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം, നോവൽ വായനക്കാരൻ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, പരലോക വാസസ്ഥലങ്ങൾ എന്നീ മികച്ച കഥകളിലൂടെ മലയാള കഥാലോകത്ത് തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ കഥാകൃത്ത്. 2013ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു