LIMA WORLD LIBRARY

ജൻമം – ബിന്ദു. കെ. എം മലപ്പുറം

വരമെന്ന് കരുതുന്നു മാനവൻ പുണ്യമായ് തീരും തലമുറതൻ വരദാനവും
വിലപിച്ചിടുന്ന മാതാവുതൻ ഹൃത്തിൽ വിഹ്വലത തീർക്കും അരുമക്കിടാവിൻ ജൻമ വൈകല്യം
അവനിയിലവതാരം ചെയ്തീടും ദൈവത്തിൽ പ്രതിരൂപമാണെന്ന തോർത്തിടണം
പ്രകൃതിതൻ വികൃതിയാൽ ശിലയായി മാറിടും മകളേ അരുതിനി കാണാൻ സഹിയാതെ
ഉള്ളം തകരുന്നു നിത്യവും നീറുന്നു
അയവില്ലാതസ്ഥികൾ ശിലയായുറക്കുമ്പോൾ
പ്രതിമ പോൽ നിശ്ചലയാക്കിട്ടും പൊൻമേനി കൊതിതീരാ തിങ്ങനെ നോക്കി നിൽപ്പു…
അനുദിനം നിശ്ചലമായിടുന്നല്ലോ വിധി വിളയാട്ടം കണ്ടുമടുത്തു ജൻമം കുഞ്ഞിനു പേരിടാൻ പരതുന്നു പുസ്തകം രോഗങ്ങൾ തൻ നിഘണ്ടുവിൽ കാണുന്നു പുതിയ യുഗത്തിൽ പരീക്ഷണങ്ങൾ –
തളരുന്നു മാതൃഹൃദയം തളർത്തു പിതാവിനെത്തന്നെയും വരമേത് നൽകിയെന്നോർക്കുന്നിതമ്മയ്ക്ക് മരണത്തിൻ വേദനയൊന്നോ?

ബിന്ദു. കെ. എം മലപ്പുറം

11/07/2021

*20 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന ജനിതക രോഗം – ഫൈബ്രോഡി സ്പ്ലാസിയ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px