LIMA WORLD LIBRARY

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട്: 2371.52 അടിക്ക് മുകളിൽ

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.

ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം.

മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടൽ. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവിൽ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px