LIMA WORLD LIBRARY

ചിരിയുള്ളവരുടെ  ആകാശം – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

  പുറത്തെ ഗേറ്റിലേക്ക് ഇടയ്ക്കിടെ അമലു എത്തിനോക്കുന്നുണ്ടായിരുന്നു.  മുറ്റത്തെ  പടിഞ്ഞാറേക്കോണിൽ നിന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒരു കൊതുമ്പ്‌ പാറി വീണ ഒച്ച കേട്ട് കുറച്ചു മുമ്പും അവളെത്തി   നോക്കിയിരുന്നു…ആരുടെയോ കാലൊച്ചകൾക്കു കാതോർത്തു കൊണ്ട്.. കണ്ണെത്തും ദൂരങ്ങളിൽ ഒഴുക്കുകുന്ന പുഴയിൽ ആരോ വലയെറിയുന്നതും ഉറക്കെ സംസാരിക്കുന്നതും അവൾ കേട്ടു… കഴിഞ്ഞ  പ്രളയത്തിന് വീടിന്റെ കോലായിൽ വരെ വെള്ളം ഇരച്ചെത്തിയിരുന്നു…അയല്പക്കകാരെല്ലാം നിർബന്ധിച്ചിട്ടും അമലു മാത്രം അവിടം ഉപേക്ഷിച്ചു പോയില്ല…വെള്ളത്തിൽ മുങ്ങി അവസാനിക്കാനാണ് വിധിയെങ്കിൽ അങ്ങനെയാകട്ടെയെന്നു കരുതി…പക്ഷേ പ്രളയം അമലുവിന്റെ അടിയുറച്ച […]

വിദ്യകൊണ്ട് പ്രബുദ്ധരാകുക! – ജോസ് ക്ലെമൻ്റ്.

വിദ്യകൊണ്ട് പ്രബുദ്ധരാകുക! ഭാരതം കണ്ടിട്ടുള്ളതിൽ ഏറ്റം ആദരണീയ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. ചിങ്ങമാസത്തിലെ ചതയമാണ് ഗുരുവിൻ്റെ ജന്മദിനം. കേരളത്തിൽ ജാതി വ്യവസ്ഥ വരുത്തിയ ഉച്ചനീചത്വങ്ങളും സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളുമുള്ള ഒരു കാലയളവിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവുമായി മാറ്റത്തിൻ്റെ മണി മുഴക്കം ഗുരു കേൾപ്പിച്ചത്. വേദങ്ങളിലൂന്നിയ ഹിന്ദു മതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും മതത്തിലെ ജാതി വ്യവസ്ഥയേയും സാമൂഹ്യ ഉച്ചനീചത്വങ്ങളെയും ഗുരു ചോദ്യം ചെയ്തു.ഈഴവർ അംഗീകാരമില്ലാതെ […]

വിദ്യകൊണ്ട് പ്രബുദ്ധരാകുക! – ജോസ് ക്ലെമൻ്റ്.

ഭാരതം കണ്ടിട്ടുള്ളതിൽ ഏറ്റം ആദരണീയ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. ചിങ്ങമാസത്തിലെ ചതയമാണ് ഗുരുവിൻ്റെ ജന്മദിനം. കേരളത്തിൽ ജാതി വ്യവസ്ഥ വരുത്തിയ ഉച്ചനീചത്വങ്ങളും സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളുമുള്ള ഒരു കാലയളവിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവുമായി മാറ്റത്തിൻ്റെ മണി മുഴക്കം ഗുരു കേൾപ്പിച്ചത്. വേദങ്ങളിലൂന്നിയ ഹിന്ദു മതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും മതത്തിലെ ജാതി വ്യവസ്ഥയേയും സാമൂഹ്യ ഉച്ചനീചത്വങ്ങളെയും ഗുരു ചോദ്യം ചെയ്തു.ഈഴവർ അംഗീകാരമില്ലാതെ നട്ടം തിരിയുന്ന […]

സ്റ്റാലിൻ കൊന്നുതള്ളിയ ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

കീവ് ∙ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937– 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്. വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കും. മുൻപും ഈ […]

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം; 13 മരണം

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം. 13 മരണം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളും. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്.  സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ് അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു. വിമാനത്താവളത്തിലെ മൂന്ന്  കവാടങ്ങളിലുള്ളവരോട് ഉടന്‍ തിരിച്ചു പോകാനും അമേരിക്ക നിര്‍ദേശിച്ചു.  സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ താലിബാന്‍ അനുവദിച്ച സമയം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി […]

നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ

ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരതരാവസ്ഥയില്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചു. നൗഷാദ് ആലത്തൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും  പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍  മാത്രമാണ് ഇവര്‍ക്കുള്ളത്. കാഴ്ച, […]

കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ് ടിപിആർ 18.03, മരണം 162

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

രോഗവ്യാപനം കൂടുതല്‍ വീടുകളിലെന്ന് ആരോഗ്യമന്ത്രി; ഹോം ക്വാറന്റീന്‍ പാലിക്കുന്നില്ല

രോഗവ്യാപനം കൂടുതല്‍ വീടുകളിലെന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ല. 35 ശതമാനം രോഗബാധ വീടുകളില്‍ നിന്നാണ്. ഒരുവീട്ടില്‍ കോവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.   35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം […]

കൂടിയ കോവിഡ് രോഗവ്യാപനം; ആശങ്കയിൽ സർക്കാർ: സ്ഥിതി അതീവ ഗുരുതരമെന്ന് വിദഗ്ധർ

കേരളത്തില്‍ പ്രതീക്ഷിച്ചതിലും കൂടിയ രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. ഔദ്യോഗിക മരണ കണക്കും ഇരുപതിനായിരത്തോട് അടുത്തു. പക്ഷെ രോഗവ്യാപനം ഉയരുമ്പോഴും പരിശോധനയിലും വാക്സിനേഷനിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച വേഗം കൈവരിക്കാനാവുന്നില്ല. പരിശോധനക്ക് ഊര്‍ജിത കര്‍മ പദ്ധതി തയാറാക്കിയെന്നാണ് ആരോഗ്യമന്ത്രി വീണ്ടും വിശദീകരിക്കുന്നത്. ഓണാഘോഷം ആള്‍ക്കൂട്ടത്തിന് വഴിവച്ചതോടെ രോഗവ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെയെണ്ണം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഓണത്തിന് തൊട്ടുപിന്നാലെ, സെപ്തംബര്‍ ആകുന്നതിന് മുന്‍പ് തന്നെ പ്രതിദിന രോഗബാധ മുപ്പത്തോരായിരം […]