LIMA WORLD LIBRARY

മൂന്നാം തരംഗം ഒക്ടോബറില്‍ കേരളത്തിൽ എത്തുമെന്ന് മുന്നറിയിപ്പ്; ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് നടക്കും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിദിന കൊവിഡ് ബാധിതരുടെയും ചികിത്സയില്‍ ഉള്ളവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി മുന്നോട്ട് പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളെജുകളിലെയും […]

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില ഈ മാസവും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 50 രൂപയാണ്‌. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവോടെ പുതിയ സിലിണ്ടറിന് 1692.50 […]

ഡല്‍ഹിയും തമിഴ്നാടും ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും

കോവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. ഡൽഹി, തമിഴ്നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹിയിലും തമിഴ്നാട്ടിലും 9 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിക്കുക. ഭൂരിഭാഗം രക്ഷിതാക്കളും വിസമ്മതിച്ചതിനാലും ഓൺലൈൻ – ഓഫ് ലൈന്‍  ക്ലാസുകൾ ഒരേ സമയം നടത്തുന്നത് അധ്യാപകർക്ക് അമിത ഭാരമായതിനാലും ഡൽഹിയിലെ പ്രൈവറ്റ് വിദ്യാലങ്ങൾ തൽക്കാലത്തേക്ക് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വരുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അന്തിമ തീരുമാനമെടുക്കാം, കണ്ടെയിന്‍മെന്‍റ് […]

വ്യായാമത്തിന് അര മണിക്കൂർ മുൻപ് ഒരു കപ്പ് കാപ്പി; വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുമെന്ന് പഠനം!

പെട്ടെന്ന് ശരീരഭാരം കുറയാൻ വ്യായാമത്തിനു മുൻപ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഗുണകരമാണെന്ന കണ്ടെത്തലുമായി വിദഗ്ദർ. ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാപ്പിയിൽ ബി വൈറ്റമിനുകൾ, പൊട്ടാസ്യം, മാംഗനീസ്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് കാരണം വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ കാപ്പിയ്ക്ക് കഴിയും എന്നാണ് പുതിയ കണ്ടെത്തൽ. വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ കഫീന്റെ ഫലങ്ങൾ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. എയ്റോബിക് വ്യായാമം ചെയ്യുന്നതിന് […]