LIMA WORLD LIBRARY

ട്രംപ് രാഷ്ട്രീയ ഗോദയിൽ നിന്ന് ബോക്സിങ് റിങ്ങിലേക്ക്; ശനിയാഴ്ച ബോക്സിങ് ഡേ

വാഷിങ്ടൻ ∙ രാഷ്ട്രീയ ഗോദയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബോക്സിങ് റിങ്ങിലേക്ക്. ഇക്കുറി ബോക്സിങ് കമന്റേറ്ററായാണു മുൻ പ്രസിഡന്റിന്റെ രംഗപ്രവേശം. ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ‘‘വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്’’ എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20 ാം വാർഷിക ദിനത്തിലാണു ട്രംപിന്റെ ബോക്സിങ് ഡേ. റിങ്ങിൽ‍ നേരത്തേ […]

രോഗവ്യാപനതോത് കുറഞ്ഞു; ഇനി ആര്‍ടിപിസിആര്‍ മാത്രം: മുഖ്യമന്ത്രി

ഒരാഴ്ചയ്ക്കിടെ പുതിയ കോവിഡ് കേസുകളില്‍ 21000 കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്റെയും പുതിയ കേസുകളുടെയും വളര്‍ച്ചാനിരക്ക് ഗണ്യമായി കുറഞ്ഞു. ആകെ രോഗികളില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഒരുശതമാനം പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജ് തുറക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ വാക്സീന്‍ എടുക്കണം. മുന്‍ഗണന ഉറപ്പാക്കും. വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക് 18 വയസിന് മുകളിലുള്ള 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. 30 % പേര്‍ക്ക് രണ്ട് […]

നോക്കുകൂലി നാണക്കേട്; സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വി.എസ്.എസ്.സിയിലെ നോക്കുകൂലി പ്രശ്നം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയനുകള്‍ നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ യൂണിയനുകള്‍ നിയമപരമായ മാര്‍ഗം തേടണം. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. തൊഴിലും അവകാശവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണെന്നും കോടതി നിർദേശിച്ചു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ മടിക്കുന്ന സാഹചര്യമെന്ന് ഹൈക്കോടതി. കേരളം വ്യവസായസൗഹൃദമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

25,010 പേര്‍ക്ക് കോവിഡ്; 177 മരണം; 2,37,643 പേര്‍ ചികിത്സയിൽ

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് […]

വിറകടുപ്പിലേക്കു മടങ്ങേണ്ടി വരുമോ നാം?; ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്ക്!

കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുന്ന ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വിലവർധന. ആയിരം രൂപയിലേക്ക് കുതിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില, വരുമാനം പോലും വഴിമുട്ടി നിൽക്കുന്ന ജനത്തിന് മറ്റൊരു ആഘാതമാകുകയാണ്. ജൂലൈയിൽ സെഞ്ചുറി തികച്ചശേഷം ഇതുവരെയും നൂറിൽനിന്നു താഴേക്കു പോരാൻ കൂട്ടാക്കാതെ പെട്രോൾ വില നിൽക്കുമ്പോഴാണ് ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്കു പായുന്നത്.   കഴിഞ്ഞ 62 ദിവസം കൊണ്ട് 75 രൂപയാണ് ഗാർഹിക സിലിണ്ടറിനു കൂടി യത്. ഈ വർഷം ഇതുവരെ 190 രൂപയുടെ വർധന. […]