LIMA WORLD LIBRARY

നോക്കുകൂലി നാണക്കേട്; സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വി.എസ്.എസ്.സിയിലെ നോക്കുകൂലി പ്രശ്നം കേരളത്തിന് നാണക്കേടെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയനുകള്‍ നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ യൂണിയനുകള്‍ നിയമപരമായ മാര്‍ഗം തേടണം. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. തൊഴിലും അവകാശവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണെന്നും കോടതി നിർദേശിച്ചു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ മടിക്കുന്ന സാഹചര്യമെന്ന് ഹൈക്കോടതി. കേരളം വ്യവസായസൗഹൃദമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px