LIMA WORLD LIBRARY

രോഗവ്യാപനതോത് കുറഞ്ഞു; ഇനി ആര്‍ടിപിസിആര്‍ മാത്രം: മുഖ്യമന്ത്രി

ഒരാഴ്ചയ്ക്കിടെ പുതിയ കോവിഡ് കേസുകളില്‍ 21000 കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്റെയും പുതിയ കേസുകളുടെയും വളര്‍ച്ചാനിരക്ക് ഗണ്യമായി കുറഞ്ഞു. ആകെ രോഗികളില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഒരുശതമാനം പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂളുകള്‍ തുറക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജ് തുറക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ വാക്സീന്‍ എടുക്കണം. മുന്‍ഗണന ഉറപ്പാക്കും. വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക് 18 വയസിന് മുകളിലുള്ള 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. 30 % പേര്‍ക്ക് രണ്ട് ഡോസ് നൽകി.

സംസ്ഥാനവ്യാപകമായി പൊതുപരിശോധനയ്ക്ക് ഇനി ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രം. ആന്റിജന്‍ ടെസ്റ്റ് ചികില്‍സ ഉള്‍പ്പെടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ വേഗത്തിലാക്കും. കൂടുതല്‍ തദ്ദേശവാര്‍ഡുകള്‍ തുറക്കും. ലോക്ഡൗണ്‍ തീരുമാനിക്കുന്നതിനുള്ള ഡബ്ല്യുഐപിആർ പരിധി ഏഴില്‍ നിന്ന് എട്ടായി ഉയര്‍ത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px