LIMA WORLD LIBRARY

കുട്ടികള്‍ക്ക് കോവാക്സിന് അനുമതി; രണ്ട് മുതല്‍ 18 വരെയുള്ളവര്‍ക്ക്

കുട്ടികള്‍ക്ക് കോവാക്സിന് അനുമതി. രണ്ട് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കാനാണ്   ഡിസിജിഐ അനുമതി നല്‍കിയത്.

ദുരിതംവിതച്ച് കനത്ത മഴ; മരണം 4 ആയി ഉയർന്നു ; പലയിടത്തും വ്യാപകനാശനഷ്ടം

സംസ്ഥാനത്ത് ദുരിതംവിതച്ച് കനത്ത മഴ. മഴക്കെടുതികളില്‍ നാലുപേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലായി. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനമൊട്ടുക്ക് തോരാമഴയും ദുരിതവും.  കൊല്ലം തെന്മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയിൽവേ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. ആര്യങ്കാവ് സ്വർണഗിരിയിൽ ഉരുൾപൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകർന്നു. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ […]

മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച 57 % പേരും വാക്സീനെടുത്തവർ; വീണ്ടും ആശങ്കയിൽ കേരളം

സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍  ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സീന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ. ഇന്നലെ കോവിഡ് ബാധിച്ച 6996ല്‍ 3841 പേരും വാക്സീന്‍ എടുത്തിരുന്നു. 2083 പേരും രണ്ടു ഡോസും എടുത്തവരാണ്. ഞായറാഴ്ച  10691  രോഗബാധിതരില്‍ 6303 പേരും കുത്തിവയ്പ് എടുത്തിരുന്നു. ശനിയാഴ്ചത്തെ  9470 […]