ബമ്പർ അടിച്ച ഒരു അഡാറ് പെർഫോമൻസ് Don’t Miss it | OruchiriIruchiriBumperchiri
Mattoru HOME | Part – 1 | Comedy | SUB Originals
കരുണന്റെ കൊറോണ ദൈവം

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുൺ കാഴ്ച്ചയിൽ അത്ര സുന്ദരനല്ല. എന്നാൽ കൊത്തിവെച്ച പ്രതിമകൾപോലെ അതി മനോഹരങ്ങളാണ് അയാളുടെ ശില്പങ്ങൾ. ഭക്തിരസം തുളുമ്പി നിൽക്കുന്ന മരത്തിൽ തീർക്കുന്ന ശില്പങ്ങൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുവരെ ആൾക്കാർ വരാറുണ്ട്. ചെറുപ്രായത്തിൽ തന്നെ പല […]
വാക്സീനെടുത്തില്ലേ? പ്രസിഡന്റായാലും കളികാണാൻ വരേണ്ട!

സാവോ പോളോ ∙ വാക്സീൻ എടുത്തവർ മാത്രം സ്റ്റേഡിയത്തിൽ വന്നാൽ മതിയെന്ന നിബന്ധന മൂലം ലീഗ് ഫുട്ബോൾ മത്സരം കാണാൻ പറ്റാതിരുന്നതിന്റെ ദേഷ്യത്തിലാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. സാന്റോസ്, ഗ്രെമിയോ ക്ലബ്ബുകൾ തമ്മിലുള്ള മത്സരമാണു ബൊൽസൊനാരോയ്ക്കു മുടങ്ങിയത്. വാക്സീൻ വിരോധിയായ ബൊൽസൊനാരോ കുത്തിവയ്പെടുത്തിട്ടില്ല. കോവിഡ് വന്നു പോയതിനാൽ ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് അവകാശവാദം. English Summary: Brazil’s Bolsonaro barred from football match
വീടുകൾക്ക് മുകളിൽ വിമാനം തകർന്നുവീണ് 2 മരണം

കലിഫോർണിയ ∙ നഗരത്തിൽ സാൻ ഡീഗോയിലെ ജനവാസമേഖലയിൽ വിമാനം തകർന്നുവീണ് 2 പേർ കൊല്ലപ്പെട്ടു. 2 പേർക്കു പരുക്കേറ്റു. ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. ഏതാനും വാഹനങ്ങളും കത്തിനശിച്ചു. English Summary: California plane crash
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്; 123 മരണം കൂടി; ടി.പി.ആര്‍ 12.31 ശതമാനം

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ […]
5 ജി വരുന്നു: മൊബൈല്‍ ടവറുകളുടെ എണ്ണം ഇരട്ടിയാകും

സംസ്ഥാനത്തെ മൊബൈല്‍ ടവറുകളുടെ എണ്ണം ഇരട്ടിയാകും. നിലവില്‍ പത്തൊൻപതിനായിരത്തോളം ടവറുകളാണ് സംസ്ഥാനത്തുള്ളത്. 5 ജിയുടെ ഗുണം ലഭിക്കാനാണ് ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഉയര്‍ന്ന ഡേറ്റ സ്പീഡ് നല്‍കുന്ന 5 ജിയുടെ ടവറുകളുടെ കവറേജ് കുറവായിരിക്കും. ടവറുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ 5 ജിയുടെ മെച്ചം ലഭിക്കൂ എന്ന് ടെലികോം വകുപ്പ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി.ടി. മാത്യുവാണ് അറിയിച്ചു. മൊബൈലുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വന്‍സിയുള്ള നോണ്‍-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ലത്രെ. ടവറുകളില്‍ […]
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി; ബിൽ പാസായി

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിക്ക് നിയമസാധുത നൽകുന്ന ബില്ലടക്കം നാല് ബില്ലുകൾക്ക് നിയമസഭയുടെ അംഗീകാരം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും പരിധിയിൽ തൊഴിലാളികളാണ് പദ്ധതിയിലെ അംഗങ്ങൾ. രണ്ട് തൊഴിലുറപ്പ് പദ്ധതികളിലുമായി രജിസ്റ്റർ ചെയ്ത 40 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. തൊഴിലുറപ്പ് നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് തൊഴിലുറപ്പ് കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതും 18നും 55നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നേടാം. 60 വയസ്സുവരെ അംശാദായം അടച്ചിട്ടുള്ളതും 60 വയസ്സ് […]
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും ശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കൊല്ലം അഡിഷണല്‍ കോടതി വിലയിരുത്തി. എന്നാല്‍ പ്രതിയുടെ ചെറിയ പ്രായവും, മുന്‍പ് കേസുകള്‍ ഇല്ല എന്നതും മാനസാന്തരത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വിഷം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തുവര്‍ഷവും തെളിവുനശിപ്പിച്ചതിന് ഏഴും വര്‍ഷവും തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടു കുറ്റങ്ങളിലെ 17 […]
പമ്പ – ഡോ. എൽ. ശ്രീരഞ്ജിനി

ഈ നദിയുമീക്കുളിരോളങ്ങളുമെൻ കളിക്കൂട്ടുകാർ ഇളം കാറ്റിലിളകുമീയോളങ്ങളെൻ തേജഃസ്ഫുരണം ഇന്നലെത്തൈയ്യായ് വളർന്നൊരീതെങ്ങിൻറെ ഇന്നിനോടുള്ള സാന്ത്വനമീത്തെന്നൽ! നാലു ദിക്കിലും ചോരവാർന്നൊഴുകുമീ നാടിനോടുള്ളൊരു ഗർജ്ജനമാണത്! നാളെതൻ വാഗ്ദാനങ്ങളേ നിങ്ങളീ നാടിനെ മമ ഹൃത്തിനെപ്പോലെ കാണ്മൂ! നാക സമാനമാക്കുക ഭൂമിയെ യമ്മയായിക്കാണു നമ്മളെല്ലാം കാറ്റത്തു ചാഞ്ചാടും പട്ടങ്ങളെ- പ്പോലാകരുതെന്നും മനുജ ജന്മം! ആയിരങ്ങൾ വന്നിടും, പോയിടും പക്ഷെ- യാരുണ്ടു കേൾക്കുവാനീയാത്മരോദനം? ആദിത്യ ബിംബം മറയുന്നു വാനിൽനിന്നീ- ലോകമെന്നും ഇരുട്ടിലുമാഴുമോ?
മഴ മേഘങ്ങൾ – ലീലാ തോമസ്, ബോട്സ്വാന

ഭൂമി കരിഞ്ഞുണങ്ങുമ്പോൾ, മാതൃഹൃദയം തേങ്ങിക്കരയുന്നു, ഇറ്റിറ്റുവീഴുന്നു മഴക്കിടാങ്ങൾ, മണ്ണിലെ മക്കൾക്കായി പെയ്തിറങ്ങുന്നു. ഇറ്റിറ്റുവീഴും മഴക്കിടാങ്ങളെ നിങ്ങൾക്കുമൊരച്ഛനുണ്ടോ? കാലങ്ങൾ നോക്കാപ്പെരുമഴ പെയ്താൽ, കണ്ണീരുണങ്ങാക്കതിരുകളുണ്ണാൻ തത്തമ്മക്കൂട്ടമെവിടെത്തിരയും? കാർമുകിൽ മാനത്തു പാറ്റിപ്പറക്കുന്ന കാറ്റേ.. നിങ്ങൾക്കൊരച്ഛനുണ്ടോ? കുഞ്ഞിളം കാറ്റേ നിങ്ങളുമിപ്പോൾ കൂറ്റൻകൊടുങ്കാറ്റായി മാറുന്നുവോ നിങ്ങൾക്കു വേണ്ടി കവിതയെഴുതുവാൻ കൂടെപ്പിറപ്പുകൾ വേണ്ടേ? പൊന്നിന്‍ പുലരിയും മായുന്ന സന്ധ്യയും കണ്ടു…! കാലമേ നീ തന്ന കാണാക്കിനാവുകൾ കാണുന്നതെങ്ങനെ ? കൈവിട്ട പട്ടംപോലാടിക്കറങ്ങുന്ന കാറ്റിത്, ഭയമെന്തന്നറിയാതെയാടും മയിൽനൃത്തമല്ലല്ലിതുള്ളിലെ നൊമ്പരം മണ്ണിൽ മനുഷ്യന്റെ സങ്കടം!!. ലീലാമ്മ തോമസ് ബോട്സ്വാന
അബ്ദൽറസാഖ് ഗുർന; ആഫ്രിക്കയുടെ ആത്മസംഘർഷങ്ങൾ – മുസാഫിർ

മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി വാസുദേവൻ നായർ, ഡാർ എസ് സലാം എന്നൊരു മനോഹരമായ കഥയെഴുതിയിട്ടുണ്ട്. ഇപ്പോൾ ഡാർ എസ് സലാമിനെ ഓർക്കാൻ കാരണം അ്ദുൽറസാഖ് ഗുർനയാണ്. കിഴക്കൻ ആഫ്രിക്കയയിലെ ടാന്‍സാനിയയുടെ പഴയ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് നാലു മണിക്കൂർ യാത്ര ചെയ്താലെത്തുന്ന പ്രദേശമാണ് സാൻസിബാർ. എം.ടിയുടെ ഈ ശീർഷകവും കഥാപരിസരവും മറ്റൊന്നാണെങ്കിലും സാഹിത്യ ലോകത്തിന് ഇന്നോളം അത്രയൊന്നും പരിചിതമല്ലാതിരുന്ന അബ്ദുൽറസാഖ് ഗുർന ജനിച്ച സാൻസിബാറിനെയും ഡാർ എസ്. സലാമിനേയും ആഫ്രിക്കൻ ചരിത്രം അടയാളപ്പെടുത്തുക, അഭയാർഥികളുടെ സങ്കടങ്ങൾ […]
3 യുഎസ് ഗവേഷകർക്ക് സാമ്പത്തിക നൊബേൽ

സ്റ്റോക്കോം ∙ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യുഎസിലെ 3 ഗവേഷകർ പങ്കിട്ടു. ഡേവിഡ് കാഡ്, ജോഷ്വ ആങ്റിസ്റ്റ്, ഹിതോ ഇംബൻസ് എന്നിവർക്കാണു പുരസ്കാരം. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങൾ തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു നടത്തിയ നൂതന പഠനങ്ങൾക്കാണ് അംഗീകാരം. സമൂഹത്തിലെ ആകസ്മിക ബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ‘സ്വാഭാവിക പരീക്ഷണങ്ങൾ’ ഉപയോഗിച്ചതു സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷണങ്ങളെ പൂർണമായി മാറ്റിത്തീർത്തെന്നു സ്വീഡിഷ് അക്കാദമി നിരീക്ഷിച്ചു. തൊഴിൽ സാമ്പത്തിക പഠനങ്ങൾക്ക്, കലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാഡിനാണു […]
വിമാന സര്‍വീസുകളുടെ നിയന്ത്രണങ്ങള്‍ നീക്കി; 18 മുതല്‍ പൂർണ്ണതോതില്‍

ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. ഈ മാസം 18 മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. നിലവില്‍ 85 ശതമാനം സര്‍വീസുകളാണുണ്ടായിരുന്നത്.
കേരളത്തില്‍ ഇന്ന് 7,823 പേര്‍ക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 752 പേരെ മാത്രം

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ […]



