LIMA WORLD LIBRARY

അക്ഷരപ്പൂക്കൾ – Mary Alex( മണിയ)

ഇന്നു വിദ്യാരംഭം. എഴുത്തിനിരിക്കുന്ന എല്ലാ കുരുന്നുകൾക്കുമായി സമർപ്പിക്കുന്നു. കൊഞ്ചിക്കുഴയുന്ന കുരുന്നുകളെ ! അഞ്ചാതെൻ മടിയിലിരുന്നു കൊള്ളു അരുമയൊടു നാവിലെഴുതിടാം ഞാൻ കരുണാമയനേശുവിൻ നാമമതൊ ഹരിശ്രീ ഗണപതായെ നമ: യെന്നാകിലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അക്ഷരങ്ങളൊന്നല്ലൊ പഠിച്ചിടാനായ് ആദ്യാക്ഷരങ്ങൾ ചെവിയിലോതീടുവാൻ കുറുമ്പുകാട്ടാതിരുന്നിടേണം കുഞ്ഞിളം വിരൽത്തുമ്പാലെഴുതിച്ചിടാം പൂജിച്ചെടുത്ത മണൽത്തരിയതിൽ ഞാൻ പ്രാർത്ഥനയർപ്പിച്ച അരി മണികളിൽ ഏതിലായാലും ഫലമൊന്നു മാത്രം ഏവർക്കും ലഭ്യമാ വിദ്യാധനം അശ്രദ്ധ കാട്ടാതെ മുന്നേറിടാൻ അറിവിൻ പടികൾ ചവിട്ടിടാനും അനുഗ്രഹത്തൊടു തുടങ്ങിടാമാ അനുപമ വിദ്യ തൻ ആരംഭത്തെ.

സൗദി മാസ്ക് ഒഴിവാക്കുന്നു; സാമൂഹികഅകലം അടച്ചിട്ട ഇടങ്ങളിൽ മാത്രം

സൗദി അറേബ്യയില്‍ പൊതു ഇടങ്ങളില്‍ ഞായറാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. സാമൂഹികഅകലം അടച്ചിട്ട സ്ഥലങ്ങളില്‍ മാത്രമായി ചുരുക്കാനും തീരുമാനം. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം.

സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയൻ സംഘടനകൾ

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്. ഈ മാസം 20, 21, 22  തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയൻ സംഘടനകൾ […]

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; അക്രമി അറസ്റ്റിൽ

ബ്രിട്ടീഷ് വിസ് അമെസ് കുത്തേറ്റ് മരിച്ചു. അക്രമി അറസ്റ്റിലായി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണം. കാരണം വ്യക്തമല്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്.

ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ..!!?? എങ്കില്‍ അപകടമാണ്; മുന്നറിയിപ്പ്.

വന്‍ സുരക്ഷ പ്രശ്നങ്ങളാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ നീക്കം ചെയ്യാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് 150 ആപ്പുകളെ  ഗൂഗിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇത് ഉപയോഗിക്കുന്നതില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ക്ക് ഹാനികരമാകാവുന്ന മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍‍ നീക്കം ചെയ്തു. ലോകത്താകമാനം 3 ശതകോടി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുണ്ട്. ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നത് തന്നെയാണ് ഈ ആപ്പുകള്‍ക്കെതിരായ ഗൂഗിള്‍ ആരോപണം. സാമ്പത്തികമായും, സ്വകാര്യ വിവരങ്ങളുടെ പേരിലും […]

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കും: പ്രധാനമന്ത്രി

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒാര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്‍കിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കമ്പനികള്‍ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്താനാണ് ഒാര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്പാനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്

മഴകാരണം വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഈ മാസം 19ന് ശേഷവും ലോഡ് ഷെഡിങ് വേണ്ടിവരില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് ഊർജ പ്രതിസന്ധി എന്ന റിപ്പോർട്ടുകളായിരുന്നു പറത്തു വന്നിരുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കൽക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയിൽ പ്രതിദിനം 400 […]

ഇന്നും കൂടി; 20 ദിവസംകൊണ്ട് ഡീസലിന് വർധിച്ചത് 5.50 രൂപ, പെട്രോളിന് 3.79

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്  കൂട്ടിയത്. 20 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത്  അഞ്ചുരൂപ 50 പൈസയും പെട്രോളിന് മൂന്നുരൂപ 79 പൈസയുമാണ്. കൊച്ചിയില്‍  പെട്രോളിന് 105രൂപ 45 പൈസയും ഡീസലിന് 99രൂപ 10പൈസയുമാണ് വില