ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒാര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്‍കിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കമ്പനികള്‍ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്താനാണ് ഒാര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്പാനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്













