LIMA WORLD LIBRARY

പെങ്ങിന്റെ ഇമെയിൽ വന്നു, ആളെക്കുറിച്ച് വിവരമില്ല; പീഡന ആരോപണം കത്തുന്നു

തായ്പേയ് (തയ്‍വാൻ) ∙ ‘ഞാൻ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു’– മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടിഎന്നിൽ വന്ന ഇ–മെയിൽ അവരുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂട്ടി. 3 ഒളിംപിക്സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും നേടുകയും ചെയ്ത മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം പെങ് (35) ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് 75 […]

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധം

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പുതിയ രീതി പ്രാബല്യത്തിലാകും. ബില്ലുകളിൽ വാങ്ങുന്ന വസ്തുവിന്റെ വിശദാംശം, ടാക്‌സ് വിവരങ്ങൾ, ക്യു.ആർ കോഡ് എന്നിവ വേണം. വാനുകളിലും […]

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.  മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്. രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കൊവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ […]

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി.

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാവും. (farm laws repelled modi) കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ആത്മാർത്ഥമായി കൊണ്ടുവന്ന നിയമങ്ങൾ ഒരു വിഭാഗം കർഷകരിൽ അതൃപ്തിയുണ്ടാക്കി. കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത്. കർഷകരുടെ […]

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 12 ഇടത്ത് യെലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് തമിഴ്നാട് – ആന്ധ്ര തീരത്തെത്തും.  അറബിക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് നാളെയോടെ വടക്കോട്ടു നീങ്ങും. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്കില്ല.