LIMA WORLD LIBRARY

ഒമിക്രോൺ അതിവേഗം, ദക്ഷിണാഫ്രിക്കയിൽ 110 കേസ്; അതിർത്തിയടച്ച് രാജ്യങ്ങൾ

ലണ്ടൻ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകൾ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ– 110. WORLD‘സത്യം പറഞ്ഞതിന് ക്രൂശിക്കരുത്; ഒമിക്രോണ്‍ കണ്ടെത്തുന്നതിൽ യൂറോപ്പ് പരാജയപ്പെട്ടു’ പോർച്ചുഗലിൽ ഫുട്ബോൾ ക്ലബ്ബിലെ 13 പേർക്കും സ്കോട്‌ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു. […]

അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രം ട്വീറ്റ് ചെയ്യുന്നതിന് ട്വിറ്റർ വിലക്ക്

സാൻഫ്രാൻസിസ്കോ ∙ സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ സ്വകാര്യതാനയം പുതുക്കിയത്. ഫോൺ നമ്പർ, വിലാസം, മെയിൽ ഐഡി തുടങ്ങിയ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിനു നിലവിൽ വിലക്കുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ട്വീറ്റു ചെയ്തതെന്നു പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും. English Summary: Twitter ban for tweeting photos without permission TAGS:

ഇന്ന് അവസാന ദിനം: ജിയോയുടെ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ വർധിക്കും

എയർടെൽ, വിഐ(വോഡഫോൺ-ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ മുൻനിര ടെലകോം കമ്പനികളൊക്കെ തങ്ങളുടെ താരീഫുകൾ വർധിപ്പിച്ചുകഴിഞ്ഞു. എയർടെലും വിഐയുമെല്ലാം ഇതിനകം തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചുകഴിഞ്ഞു. നാളെ മുതൽ(ഡിസംബർ ഒന്ന്) ജിയോയും നിരക്ക് വർധിപ്പിക്കും. ഇന്നാണ് പഴയ നിരക്കിൽ റീ ചാർജ് ചെയ്യാനുള്ള അവസാന ദിവസം. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം. 20 ശതമാനമാണ് ജിയോയുടെ നിരക്ക് വര്‍ധന. നിലവിലുള്ള 75 […]

വാക്സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികില്‍സയില്ല; കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് വാക്സീന്‍ എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കോവിഡ് ചികില്‍സയില്ല. വാക്സീന്‍ എടുക്കാത്ത അധ്യാപകര്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സീനേഷന്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് അവലോകനയോഗം. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല. അതേസമയം, വാക്സീൻ എടുക്കാത്ത അധ്യപകർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും അധ്യാപക സംഘടനകൾ. സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കെ എസ് ടി എ വ്യക്തമാക്കിയപ്പോൾ ആദ്യം വാക്സീൻ  എടുക്കാത്തവരുടെ പട്ടിക […]

ഒമിക്രോൺ; പരിശോധന കൂട്ടണം; മുൻകരുതലും ജാഗ്രതയും വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒമിക്രോണ്‍ പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ രംഗത്തുവന്നു.  ലോകവ്യാപകമായി കോവിഡ് വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടല്ല. സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. മുന്‍കരുതലും […]

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയായി ഉയർന്നു; പരമാവധി സംഭരണശേഷിയിൽ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയായി. തുടര്‍ന്ന് സ്പില്‍വേയിലെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തി . 2523.69 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു. സംഭരണശേഷിയായ 142 അടി വരെ വെള്ളം സംഭരിക്കാൻ തമിഴ്നാടിന് നിലവിൽ അനുവാദമുണ്ട്.