LIMA WORLD LIBRARY

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് 2 വയസ്: നേട്ടങ്ങളുടെ പൊള്ളത്തരം പൊളിച്ച് മരണങ്ങൾ

രാജ്യത്തുതന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് രണ്ടുവയസ്. തുടക്കത്തില്‍ വേണ്ടത്ര പ്രതിരോധമൊരുക്കാന്‍ കഴിഞ്ഞെങ്കിലും, ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ സംസ്ഥാനം. ഫെബ്രുവരി രണ്ടാം വാരത്തോടെ വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന വിലയിരുത്തലാണ് ആശ്വാസം. അതേസമയം, ഒൗദ്യോഗിക പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ മരണങ്ങള്‍ കോവിഡ് കാല നേട്ടങ്ങള്‍ പൊളളയെന്ന് തെളിയിക്കുകയാണ്. തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിക്കുമ്പോള്‍ രാജ്യം തന്നെ, ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു.  മാര്‍ച്ച് […]