LIMA WORLD LIBRARY

നിണപ്പാടുകൾ – രേഖ സി.ജി

എന്നിലേയ്ക്കൊരു തീമരമടരുന്നു. പൊള്ളിയടർന്ന നോവുകൾ നിണച്ചാലുകളായി പടർന്നിറങ്ങുമ്പോഴും പറിച്ചെടുത്ത പൂവിനുള്ളിൽ കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്. കനവുകളുടെ നോവിടങ്ങളിൽ അധരങ്ങൾ ചുവക്കുന്നു. വൈകിവന്ന ഋതുക്കളിൽ പരിഭവങ്ങളിൽ തീർത്ത കരിമരത്തിലായിരുന്നു പ്രതീക്ഷകൾ മൊട്ടിട്ടത്.. ചികഞ്ഞെടുത്ത മണ്ണടരുകളിൽ നനവു അന്വേഷിച്ചുള്ള യാത്രയിലാണ് ചിതലിളക്കങ്ങളുടെ വൽമീകങ്ങൾ അടർന്നുവീണത്. ഉറവ പ്രതീക്ഷ മാത്രമായിരുന്നുവെന്ന് പറഞ്ഞത് കരിമ്പാറക്കെട്ടുകളായിരുന്നു. അധരങ്ങളിലെ ചുവപ്പ് കറുത്തപാറകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. നാളെയുടെ വാതായനങ്ങളിൽ കറുത്തപ്പൊട്ടായി നിണപ്പാടുകൾ ചക്രവാളത്തിൽ അസ്തമിക്കാതെയിരിക്കുന്നു.

നാക്ക് പിഴകളുടെ തെരഞ്ഞെടുപ്പുകാലം – അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍,

തെരഞ്ഞെടുപ്പ് കാലം പ്രസംഗകരുടെ പെരുമഴക്കാലമാണ്. ഏറ്റവും കൂടുതല്‍ പ്രസംഗകര്‍ ഉദയം കൊള്ളുന്ന കാലംകൂടിയാണിത്. നാക്ക് പിഴകള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്താണ്. ആവേശം കേറുമ്പോള്‍ നടത്തുന്ന ചില പദപ്രയോഗങ്ങള്‍ അധിക്ഷേപകരവും നിന്ദ്യവുമായി പ്പോകാറുണ്ട്. അണികള്‍ ആര്‍ത്ത്ചിരിച്ച്, കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ കുറച്ചുകൂടി കടന്ന് അധിക്ഷേപ താരാവലികളിലൂടെ ചിലര്‍ കടന്നുപോകും. അത്തരം നാക്കുപിഴകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ സമ്മാനിച്ചിട്ടുണ്ടെന്നത് മുന്‍കാലചരിത്രം. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ”സൗഭാഗ്യ”പ്രയോഗത്തെയും ”ചങ്ങല പൊട്ടിയ പട്ടി” യെയും നാക്ക് പിഴകളായി ചിലര്‍ കാണുന്നുണ്ട്. ”നികൃഷ്ടജീവി” മുതല്‍ […]

കമ്പനികൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കും; മൊബൈൽ നിരക്കുകൾ വർധിക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ഇന്ത്യയിൽ സ്വകാര്യ ടെലികോം സേവനദാതാക്കൾ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12 ശതമാനം വരെ വർധിപ്പിച്ചേക്കാനാണ് സാധ്യത. താരിഫ് വർധനവ് നിലവിൽ വരുന്നതോടെ ഓരോ ഉപയോക്താവിൽ നിന്നും ഈടാക്കുന്ന ശരാശരി നിരക്ക് പത്ത് ശതമാനം കൂടി ഉയരുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഒക്ടോബറിലോ നവംബറിലോ താരിഫ് വർധനവ് ഉണ്ടായേക്കാം. ഭാരതി എയർടെൽ, ജിയോ, വി എന്നിവയുടെ എആർപിയു യഥാക്രമം 200, 185, 135 രൂപയായി ഉയർത്താനാണ് സാധ്യത.

നായയായി മാറാന്‍ ചെലവിട്ടത് 12 ലക്ഷം; ജപ്പാന്‍ക്കാരന്റെ വേഷപ്പകര്‍ച്ചയില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ

പ്രാദേശിക വാര്‍ത്ത ചാനലായ news.mynavi അനുസരിച്ച്‌ സിനിമകള്‍, പരസ്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ശില്‍പ്പങ്ങള്‍ നല്‍കുന്നത് ഏജന്‍സിയാണ് ഈ സെപ്പെറ്റ് . ടിവി ഷോകളിലും ഇവര്‍ കോസ്റ്റ്യൂമുകള്‍ നല്‍കാറുണ്ട്. ടോക്കോയ്ക്ക് വേണ്ടി 40 ദിവസമെടുത്താണ് ഈ നായയുടെ കോസ്റ്റ്യൂം നിര്‍മിച്ചത്.എന്തിനാണ് കോളി ഇനത്തില്‍പ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. കോളി ഇനമാകുമ്ബോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് എനിക്കിഷ്ടം പ്രത്യേകിച്ചും കാണാന്‍ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗങ്ങളാകുമ്ബോള്‍ റിയലിസ്റ്റിക് […]