ആമുഖം
നാം നമ്മുടെ കണ്ണിലേക്ക് കണ്ണാടിയിലൂടെ സൃഷ്ടി പതിപ്പിക്കുമ്പോള്‍ നമ്മുടെ കൃഷ്ണമണി കണ്ണാടി യുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി ചിലപ്പോഴൊക്കെ തോന്നാം. നമ്മുടെ ചുറ്റുപാടും പരിസര വുമൊക്കെ നാം കണ്ണോടിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒരു വിഷം പകരു ന്നതായി കാണാം. അത് നമ്മുടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ അങ്ങനെ നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടവരെ കൊന്ന് തിന്നുന്നത് കാണാം. അത് ആദ്യമേ കാര്‍ന്ന് തിന്നുന്നതും കാണാം. പിന്നീട് ഇഞ്ചിഞ്ചായി കൊന്നും ഇവിടെ പരാമര്‍ശിക്കുന്നത് തൊട്ടാല്‍ തൊട്ടവനെ അടിമയാക്കുന്ന ലഹരി എന്ന വസ്തുവിനെ പറ്റിയാണ്. ജീവിതപരമ്പരയില്‍ നാം ആരെയെല്ലാം സമീപിക്കുന്നു. പക്ഷെ ഈ വില്ലനെ സമീപിച്ചാല്‍ അത് ചിലപ്പോള്‍ നമ്മുടെ ഭാവിയെ വഹിക്കുന്ന വീര്യവസ്തുവായി മാറിയേക്കാം. തീരാനൊമ്പരത്തിന്റെ ആഴക്കടലില്‍ മുങ്ങിയാല്‍ പലപ്പോഴും ലഹരി എന്ന പദാര്‍ത്ഥംമൂലം ജീവിച്ചു തീര്‍ക്കാനാവാത്ത ഒരുപാട് മനസ്സുകളുടെ കഥ കേള്‍ക്കാനാകും.
മായയില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്ത്
ലഹരി ഒരു വിഷവസ്തുവായിരിക്കാം. പക്ഷേ മനുഷ്യമനസ്സുകള്‍ക്ക് വേണ്ടത് ഒരു മായാലോകമാണ്. താന്‍ തന്റെ ഇഷ്ടത്തിന് ജീവിക്കുന്ന മായാലോകം. മയക്ക് മരുന്ന്, കഞ്ചാവ്, മദ്യം തുടങ്ങിയ അനേകം ലഹരികള്‍ നമ്മളെ ഈ മായാലോകത്ത് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. മസ്സിന്റെ വിഹ്വലതയില്‍ നാം ഇത് ലഹരിയാ ണല്ലോ എന്ന കാര്യം മറന്നു പോകുന്നു. തന്റെ അടിസ്ഥാന ആവിശ്യമായ ഏതൊരുകാര്യം നിറവേറ്റാനും മനുഷ്യന് പണം അത്യാവശ്യമാണ് അല്ലേ.? അതെ! ഒന്ന് ചിന്തിച്ച് നോക്കിയാല്‍ ഏതൊന്നിനും ആ പണത്തിന്റെ ആവിശ്യം മൂലം പലരും ലഹരിക്ക് അടിമയായി മാറുന്നു. നമ്മുടെ ജീവിതത്തില്‍ നാം ലഹരിവസ്തുക്കളെ മാത്രമാണ് ലഹരിയായ് കാണുന്നത്. എന്നാല്‍ നമ്മുടെ ജീവിതത്തേയോ നമ്മുടെ ആനന്ദത്തിന്റെ അനുകൂലങ്ങളേയോ നാം അങ്ങനെ കാണുന്നുണ്ടോ. പഴയതലമുറയില്‍ കൂടി നാം കണ്ണോടിക്കുമ്പേള്‍ നാം അവരുടെ സര്‍ഗ്ഗമനസ്സിനെയാണ് അവരുടെ ബല്യകാലത്ത് അവര്‍ പുറത്തെടുത്തിരുന്നത്. പ്രകൃതിയില്‍ കാണുന്ന എന്തിനേയും അവര്‍ അവരുടെ ക്രിയാത്മകതയ്ക്കനുസരിച്ച് വളര്‍ത്തിയെടുത്തു. അവര്‍ കലകളിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പുതു തലമുറ തങ്ങളുടെ മാനസികനിലയെയും ശാരീരികനിലയെയും തമ്മില്‍ വിച്ഛേദിക്കുന്ന ഒരു അതിര്‍ വരമ്പിലേക്കാണ് കൈവെച്ചത്. തന്റെ താത്ക്കാലിക ആനന്ദത്തിനുവേണ്ടി അവര്‍ തങ്ങളുടെ ജീവന് വരെ വിലയിട്ടു.

കൊലപാതക നാണക്കേടുകള്‍
പണ്ടത്തെ കുട്ടികള്‍ ഇലകളിലും പൂക്കളിലും താന്‍ പിറന്നു വീണ ഭൂമിയുടെ മണ്ണിലും കൈവച്ചപ്പോള്‍ ഇന്നത്തെ കുട്ടികള്‍ യുവത്വങ്ങള്‍ മയക്കുമരുന്ന്, മദ്യം, കഞ്ചാവ് എന്നീ ലഹരികളില്‍ കൈവയ്ക്കുന്നു. പണ്ടത്തെ കുട്ടികള്‍ പുതുമണ്ണിന്റെ മണം ആസ്വദിച്ചപ്പോള്‍ ഇന്നത്തെ തലമുറ ലഹരിയുടെ നാറ്റം ശ്വസിക്കുന്നു. അവര്‍ക്കറിയില്ല ഈ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതെന്താണെന്ന്.സ്ഥലകാല ബോധമില്ലാതെ അവര്‍ പാറി നടക്കുന്നു. കെട്ടിയിട്ട ചിറകുകള്‍ രണ്ടും ഏതോ വലയത്തില്‍പ്പെട്ട് തൂവലുകള്‍ മുറിഞ്ഞുപോയ പക്ഷിയെപേലെ ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ തന്റെ മുമ്പില്‍ കൂടെ കടന്ന് പോകുന്നത് ഒരു സ്ത്രീയാണോ പുരുഷനാണോ എന്ന് തനിക്ക് ഒര്‍മ്മയുണ്ടാവില്ല. എന്തിനേറെ പറയുന്നു തന്റെ മുഴുവന്‍ നാഡിഞരമ്പുകള്‍ ഒരു ജീവനുവേണ്ടി സമര്‍പ്പിച്ച ആ ഒരു ജീവനുവേണ്ടി രാത്രികളില്‍ ഉറക്കം ഒഴിച്ച തന്റെ പെറ്റമ്മയെപോലും! തനിക്ക് ജന്മം നല്‍കിയ തന്റെ പിതാവിനെ പോലും ലഹരി ഉപ യോഗിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വേണ്ടത് ഒരു ഇരയെയാണ്. തന്റെ മാംസത്തിനോടുള്ള കൊതി തീര്‍ക്കാന്‍ ഒരു ഇര. അത് ആണാവാം പെണ്ണാവാം അങ്ങനെ എത്ര എത്ര സംഭവങ്ങള്‍ നമ്മള്‍ക്ക് ചുറ്റും അരങ്ങേറുന്നു. ഇത് ഇന്ന് അവസാനിക്കും നാളെ അവസാനിക്കും എന്ന് കരുതിയിരുന്നു നമ്മള്‍. എന്നാല്‍ നമ്മുടെ നിയമസംവിധാനം പോലും ആ ലഹരിക്ക് താങ്ങായി നിലകൊണ്ടു. ചിലവര്‍ തങ്ങള്‍ക്ക് മാനഹാനി സംഭവിക്കുമല്ലോ എന്ന് കരുതി ഇത് ആരോടും തുറന്നു പറയാതെ ജീവിതം നാല് ചുവരുകള്‍ക്കുള്ളില്‍ കഴിച്ചുകൂട്ടൂം. മനുഷ്യരക്ഷയ്ക്കായി നിലകൊള്ളുന്ന പോലിസ് വരെ അതിന് തണല്‍ കുടയായി മാറി. അതെ ങ്ങനെ ലഹരി എന്ന വസ്തുതന്നെ വിറ്റ് (മദ്യം) ഗവണ്‍മെന്റിന് കാശുണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുന്ന നാടല്ലേ ഇത്.? എങ്ങനെ ആവാതിരിക്കും. അങ്ങനെ ആയാലെ അത്ഭുതമുള്ളു.

സ്ത്രീത്വ വിലാപജീവിതം
ലഹരിക്ക് അടിമയായി പോകുന്ന മനുഷ്യര്‍ തങ്ങുടെ താല്‍ക്കാലിക ആനന്ദത്തിന് വേണ്ടി ഒരുപാട് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇതിന് ഇരയാക്കുന്നു. ചിലവരാകട്ടെ ഇതൊക്കെ ഉപയോഗിച്ച ശേഷം തന്റെ പ്രിയപ്പെട്ടവരെന്ന് നോക്കാതെ ഒരോ ജീവനേയും കുത്തിക്കൊന്നും വിഷം കൊടുത്തും കാലം കഴിപ്പി ക്കുന്നു. ഒരുപാട് കിനാവുകള്‍ കണ്ട് പാറി പറന്ന് നടന്ന നമ്മുടെ കുഞ്ഞുങ്ങള്‍ ഈ പുതുതലമുറയില്‍ മറ്റുള്ള മൃഗങ്ങള്‍ക്ക് ഇരയായി പോകുന്നു എന്ന് തോന്നുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. ഇത്രയും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ കാലത്ത് ഉള്ള വലിയെരു വിഷമം ഇതാണ്. എത്രയൊക്കെ ലോകം പുരോഗമിച്ചിട്ടും എന്താണ് ലഹരി എന്ന വിഷവസ്തുവിന് മാത്രം നാം അടിമയാകുന്നത്.
ദോഷഗണത്തിന്റെ അറിവ്
പണ്ടത്തെ ലഹരി ഉപയോഗം സമൂഹത്തില്‍ നടക്കുമ്പോള്‍ അതിന്റെ ദോഷവശങ്ങളെപ്പറ്റി നമ്മള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഇതിന്റെ ദോഷവശങ്ങളെപ്പറ്റി പുതുതലമുറയെ മനസ്സിലാക്കി തരുന്ന സാങ്കേതിക വിദ്യകള്‍ നമ്മള്‍ക്ക് ഉള്ളപ്പോള്‍ ആ തെറ്റായ വഴിയിലൂടെ തന്നെ നാം സഞ്ചരിക്കുന്നു. ആ ന്യൂതന സാങ്കേതിക വിദ്യകള്‍ തന്നെ നമ്മളെ ഇതിന് അടിയമയാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ഇന്ദ്രീയത്തിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതില്‍ തെറ്റ് ഏതാണ് ശരി ഏതാണ് എന്ന് മനസ്സിലാക്കേണ്ടത് നമ്മളാണ്.
ഉപസംഹാരം.
ഓര്‍ക്കുക നമ്മുടെ ലഹരി നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ ആയിരിക്കണം. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ഒരു കൃത്യമായ ലക്ഷ്യം ഉറച്ച് വെക്കാത്തത് കൊണ്ടാണ് നാം ലഹരി എന്ന വസ്തുവിന് അടിമയായി പോകുന്നത്. നമുക്ക് നമ്മുടെ ജീവിതത്തില്‍ കൂട്ടുകെട്ടുകളും സൗഹൃദങ്ങളും ഉണ്ടാകാം. എന്നാല്‍ അതൊരിക്കലും ദുരുപയോഗം ചെയ്യുന്നതാകരുത്. സൗഹൃദങ്ങളെന്നാല്‍ മധുര ഓര്‍മ്മകളാണ്. അവരും നിങ്ങളുടെ സഹോദരങ്ങളാണ്. അവര്‍ അങ്ങനെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ ചുമതലപ്പെട്ട വരെ വിവരം അറിയിക്കുക.
നാളേക്ക് നല്‍കേണ്ടത് നേരായ അറിവുകളാണ്. അല്ലാതെ മാനക്കേടുകളുടെ കൂമ്പാരമല്ല. നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നാളേയ്ക്കായ് ഇന്നത്തേയ്ക്കായ് കരുതി വെയ്ക്കു. ഓര്‍ക്കുക നീ അര്‍ഹിക്കുന്ന വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും നീ ഈ ലോകം മാറ്റി മറിയ്ക്കുക.
(എല്ലാം വര്‍ഷവും പ്രമുഖ സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രോത്സാഹ നമായി ഏര്‍പ്പെടുത്തുന്ന സാഹിത്യ മത്സരങ്ങളില്‍ 2025-ല്‍ വിജയികളായവര്‍. ഫലകം, പുസ്തകം, ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു)












