കേളികേട്ടുള്ളോരു കേരള നാട്ടില്‍
കുന്നോളമല്ലോ പൊയ്മുഖങ്ങള്‍
എടുത്തണിയാനുമഴിച്ചുവെക്കാനും
ആയാസമില്ലാത്ത പൊയ്മുഖങ്ങള്‍.
പെണ്ണുടല്‍ കൊത്തി വലിക്കാന്‍
പ്രണയത്തെ പൊയ്മുഖമാക്കുന്നവര്‍
ദൈവങ്ങളെ കട്ടുമുടിക്കാന്‍
ഭക്തിയെ പൊയ്മുഖമാക്കുന്നവര്‍
സാധുക്കളെ കുരിശിലേറ്റാന്‍
ആദര്‍ശം പൊയ്മുഖമാക്കുന്നവര്‍
എവിടെയും പൊയ്മുഖങ്ങള്‍
നന്മതന്‍ ഭാവങ്ങള്‍
കണികാണാനില്ലാത്ത നാട്ടിന്‍ പുറങ്ങള്‍…
എന്നിട്ടും…ഞാന്‍ എന്തേയിങ്ങനെ…
നിന്റെ ചിരിക്കു പിന്നിലെ ആഴത്തിലുള്ള ചതി ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണില്‍ നിറഞ്ഞുനിന്ന പ്രണയത്തിന്
മറ്റൊരര്‍ഥമുണ്ടെന്നും ഞാനറിഞ്ഞിരുന്നില്ല.
ഞാന്‍ അറിഞ്ഞില്ല എന്നല്ല
അറിയാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം
പ്രണയത്താല്‍ ഞാന്‍ ബന്ധിതയായിരുന്നു..
അതിന്‍ ലഹരിയാല്‍ ഞാനെല്ലാം മറന്നു..
അതെനിക്ക് സമ്മാനിച്ചത്
ആഴമുള്ള വേദനകള്‍ മാത്രം
എല്ലത്തിനുമൊടുവില്‍ നിന്റെ പൊയ്മുഖം
എന്റെ സ്വപ്നങ്ങളെ..
സന്തോഷങ്ങളെ…ഇല്ലാതാക്കി…..
എന്നെത്തന്നെ ഇല്ലാതാക്കി
നിന്റെ പൊയ്മുഖം എങ്ങോ പൊയ് മറഞ്ഞു….


(എല്ലാം വര്‍ഷവും പ്രമുഖ സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രോത്സാഹ നമായി ഏര്‍പ്പെടുത്തുന്ന സാഹിത്യ മത്സരങ്ങളില്‍ 2025-ല്‍ വിജയികളായവര്‍. ഫലകം, പുസ്തകം, ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു)











