അടൂര്‍ : അടൂര്‍ സെന്റ് സിറിള്‍സ് കോളജ് ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ‘പ്രണയം സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഫെബ്രുവരി 23,24 തീയതികളിലായി മാത്യൂസ് മാര്‍ എപിഫാനിയോസ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു.
മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ‘പ്രണയം ഒരു ഫ്‌ലാഷ് ബാക്ക്’ എന്ന വിഷയത്തിലും, അതിവേഗ ചിത്രകാരനും പ്രഭാഷകനുമായ വേഗവരയിലെ റെക്കോര്‍ഡ് ജേതാവുമായ ഡോ. ജിതേഷ്ജി ‘പ്രണയത്തിന്റെ വരമൊഴികള്‍’ എന്ന വിഷയത്തിലും
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല അധ്യാപകന്‍ ഡോ. നൗഫല്‍ എന്‍. ‘പ്രണയത്തിന്റെ ജനാധിപത്യ ഭൂപടവും ജെന്‍ഡറും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി . കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
?കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് അസോ. പ്രൊഫ. ഡോ. ജുബിന്‍ മാത്യുളളില്‍, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് അസി. പ്രൊഫസര്‍ ഡോ. ഷീബ കെ. ജോണ്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് അസി. പ്രൊഫ. അജി എ. എന്നിവര്‍ വിവിധവിഷയങ്ങളില്‍
പ്രബന്ധാവതരണം നടത്തി. പ്രൊഫസര്‍ കെ.ബി. ശെല്‍വമണി മോഡറേറ്റര്‍ ആയി .
കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു . തുടര്‍ന്ന് വിവിധ കോളജുകളിലെ അധ്യാപകരായ സംഗീത ഇ.എല്‍., ഡോ. ദീപ്തി വി.എസ്, ചിത്ര ഭാസ്‌കര്‍, ഗവേഷക വിദ്യാര്‍ത്ഥികളായ വിദ്യ വി., സുകന്യ ബി., ശ്രീജയ സി.എം., ആതിര ഡി. കെ, ഡോ. നിഷ മാത്യു, കിരണ്‍ ബോധി എന്നിവരുടെ സാഹിത്യാനുബന്ധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും നടന്നു.













