ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 12 വസന്തമാളിക | കാരൂർ സോമൻ

മാസങ്ങൾ കടന്നുപോയി. കിരണും കരുണും ബിരുദധാരികളായി. തുടർപഠനത്തിനായി മകളെ ലണ്ടനിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള എല്ലാ സഹായവും ചെയ്തത് ചാരുംമൂടന്റെ അനുജനായിരുന്നു. ലണ്ടനിലേക്ക് പോകാനുള്ള ദിനങ്ങൾ അടുക്കുന്തോറും കിരണിന്റെ മനസ് നിരാശയുടെ പിടിയിലമർന്നു. സന്തോഷം കുറഞ്ഞുവന്നു. പഠിക്കുന്ന കാലത്തുതന്നെ മനസ്സിൽ ഉറപ്പിച്ചതാണ് ലണ്ടനിൽ പോയി പഠിക്കണമെന്ന്. അത് പപ്പായ്ക്കും മമ്മിയ്ക്കുമറിയാം. കോളജ് പേപ്പറുകളും പാസ്പോർട്ടും മറ്റും കൊച്ചപ്പന്റെ പേരിൽ അയച്ചു കൊടുത്തതും താൻ തന്നെയാണ്. എന്നിട്ട് എന്താണ് ഇപ്പോൾ ഒരു മടുപ്പ് തോന്നാൻ […]



