LIMA WORLD LIBRARY

🌹ജെസിയാ ഷാജഹാന്റെ🌹 🌸വേനലെരിയാത്ത മഴക്കാടുകൾ 🌸 – മിനി സജി.

🌹ജെസിയാ ഷാജഹാന്റെ🌹 🌸വേനലെരിയാത്ത മഴക്കാടുകൾ 🌸 എന്ന കവിതാ സമാഹാരലൂടെ ഒരു യാത്ര.- കാലത്തെ മറികടക്കാനാണ് കവിതകളിലൂടെ ജസിയ ശ്രമിക്കുന്നത്. അകലെയുള്ളവയെ അടുത്തുകാണിക്കുന്ന ദൂരദർശിനിയായി കവിതയെ മാറ്റിത്തീർക്കുകയാണ് . കവിതയിലൂടെ അതിദൂരം സഞ്ചരിച്ച് ആത്മവിശ്വാസത്തോടെ എഴുത്തുകാരി വായനക്കാരന്റെ ഹൃദയത്തിൽതൊടാൻ ആഗ്രഹിക്കുന്നത് കവിതകളിൽ കാണാം. മുറ്റത്തെ മഴവെള്ളത്തിൽ കടലാസിന്റെ കളിവഞ്ചിയിറക്കി : നീട്ടിപ്പിടിച്ച കൈക്കുമ്പിളിൽ തെന്നിത്തെറിക്കുന്ന മഴത്തുള്ളികൾ കവിയുടെ ഓർമ്മകളാണ്. ഒന്നും മനപ്പൂർവമല്ലെന്നിരിക്കെ ആവർത്തനങ്ങളുടെ മനനത്തിൽ ആരൊക്കെയോ ഉയർത്തെഴുന്നേൽക്കുന്നത് കേൾക്കുന്നുണ്ട്. പക്ഷേ കാലത്തിൻ്റെ ശുഷ്കിച്ച മടിയിൽ തലവെച്ച് ഉറങ്ങുകയാണ് […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരവനന്തപുരം ∙ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ – ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തിയാണ് രൂപപ്പെട്ടിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ […]

കോവിഡ് കേസുകൾ കൂടുന്നു; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും കോവി‍‍ഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാക്സിനേഷൻ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ജില്ലകൾ തോറും പരിശോധന നടത്തി കോവിഡ് കേസുകൾ നിരീക്ഷിക്കണമെന്നും വെള്ളിയാഴ്ച അയച്ച കത്തിൽ പറയുന്നു. എണ്ണൂറോളം കേസുകളാണ് ദിവസവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ– 2,300, മഹാരാഷ്ട്ര –2100 കേസുകളുമാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. […]

സൈനികാഭ്യാസം തുടങ്ങി;‌ തയ്‌വാൻ കടലിലേക്ക് ചൈനീസ് മിസൈലുകൾ

തായ്പെയ് ∙ യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിൽ ക്ഷുഭിതരായ ചൈന തയ്‌വാനെ വളഞ്ഞ് വൻ സൈനികാഭ്യാസം തുടങ്ങി. തീരക്കടലിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. തയ്‌വാൻതീരത്തുനിന്നു വെറും 19 കിലോമീറ്റർ അകലെയാണ് ‘ഡോങ്ഫെങ്’ മിസൈലുകളിലൊന്നു പതിച്ചത്. സ്വയം ഭരണമുള്ള തയ്‌വാനെ സ്വന്തം പ്രവിശ്യയായാണു ചൈന കാണുന്നത്. യുഎസ് നേതാവിന്റെ‌ സന്ദർശനം ചൈന ​എതിർത്തിരുന്നതാണ്. എന്നാൽ ചൈനയുടെ പ്രതിഷേധം അവഗണിച്ചായിരുന്നു ചൊവ്വാഴ്ച പെലോസി തയ്‌വാനിലെത്തിയത്. ഞായർ വരെ സൈനികാഭ്യാസം തുടരുമെന്നാണു ചൈനയുടെ പ്രഖ്യാപനം. മിസൈൽവർഷം […]

നാൻസി പെലോസിക്ക് ചൈനയുടെ ഉപരോധം

ബെയ്ജിങ് ∙ തയ്‌വാനിൽ സന്ദർശനം നടത്തിയ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന. ഏതെല്ലാം ഉപരോധങ്ങളാണു ചുമത്തിയതെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം തയ്‌വാനു ചുറ്റും നടത്തിയ നാവികാഭ്യാസത്തിനിടെ മിസൈലുകൾ തൊടുത്ത നടപടി അപലപനീയമാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. English Summary: China Sanctions US House Speaker Nancy Pelosi Over Taiwan Visit