180 വർഷം മുൻപുള്ള ഉത്തരവ് കണ്ടെടുത്തു; ജിബ്രാൾട്ടർ ഇനി ബ്രിട്ടിഷ് നഗരം

ലണ്ടൻ ∙ ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി. സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള […]
ലോകം സ്നേഹിച്ച രാജകുമാരി; കനലോർമകളുടെ കാൽനൂറ്റാണ്ട്

ലണ്ടൻ ∙ ബ്രിട്ടന്റെയും ലോകത്തിന്റെയും പ്രിയരാജകുമാരി പാരിസ് ടണലിലെ കാറപകടത്തിൽ ഓർമയായിട്ട് 25 വർഷം തികയുന്നു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ദോദി അൽ ഫയാദുമായി പ്രണയത്തിലായിരുന്ന കാലത്താണ് 36–ാം വയസ്സിലെ ദാരുണാന്ത്യം. ഹൃദ്യവും കുലീനവുമായ പെരുമാറ്റം കൊണ്ടും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും ആഗോള സെലിബ്രിറ്റിയായി തിളങ്ങിനിൽക്കുകയായിരുന്നു അന്ന്. സ്വകാര്യജീവിതത്തിലെ വിവാദങ്ങൾമൂലം എപ്പോഴും ക്യാമറകളുടെ ചാരക്കൺവെട്ടത്തിലായിരുന്നു ഡയാനയും ദോദിയും. 1997 ഓഗസ്റ്റ് 31നു പാരിസിലെ കാർ യാത്രയിലും […]
സ്വന്തം സ്പോൺസർഷിപ്പിൽ ജോലി: യുഎഇ ഗ്രീൻ വീസ 5 മുതൽ

അബുദാബി∙ സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ ജോലിയും ബിസിനസും ചെയ്യാൻ സാധിക്കുന്ന 5 വർഷത്തെ ഗ്രീൻ വീസയ്ക്ക് സെപ്റ്റംബർ 5 മുതൽ അപേക്ഷിക്കാം. വിവിധ മേഖലകളിലെ വിദഗ്ധർ, സ്വയം സംരംഭകർ, നിക്ഷേപകർ എന്നിവർക്കാണ് അവസരം. കമ്പനി ഡയറക്ടർമാർ, എക്സിക്യൂട്ടീവുകൾ, എൻജിനീയർമാർ, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരും ഇതിൽ ഉൾപ്പെടും. ഗ്രീൻ വീസ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം. വിദേശത്തുള്ളവർക്ക് […]
മിഹയിൽ ഗൊർബച്ചേവ് അന്തരിച്ചു; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി. റഷ്യൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു. അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചിൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ വഴിതെളിച്ചു. മിഹയിൽ […]
കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം […]



