തടാക നഗരത്തിലേക്കൊരു യാത്ര”” (ഭാഗം -1) – കവിതാ സംഗീത്

ഒരു സ്വപ്ന സാക്ഷത്കരമായിരുന്നു നൈനിറ്റാളി ലേക്കുള്ള ആ മനോഹരമായ യാത്രാ കുറെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന മോഹമായിരുന്നു “”നൈനിറ്റാൽ “”തടാക ജില്ല’ എന്നറിയപ്പെടുന്ന “നൈനിറ്റാൽ “സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കുമയോൺ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് കുന്നുകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ നഗരം, ‘സപ്ത-ശ്രിംഗ്’ എന്നറിയപ്പെടുന്നു. ഞങ്ങൾ നാല് സുഹൃത്തുക്കൾ കൊച്ചിയിൽ നിന്നും ഉച്ചത്തെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി യിലേക്ക് യാത്ര പുറപ്പെട്ടു. ഡൽഹിയിൽനിന്നും നൈനിന്റാലിലേക്ക് റോഡ് വഴിt ഏകദേശം ഏഴു […]
ബ്രിട്ടീഷ് ഇന്ത്യ മാണിക്യ ഞൊണ്ടി കുതിരകൾ – കാരൂർ സോമൻ (ചാരുംമുടൻ)

ലോകത്തിന്റ പല ഭാഗങ്ങളിൽ ജനാധിപത്യത്തിന്റ തലയടിച്ചുപൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യ സമൃദ്ധിയുടെ പ്രഭാപൂരം ബ്രിട്ടനിൽ ഒരു സുന്ദരിയെപോലെ അണിഞ്ഞൊരുങ്ങി വന്നത്. ജനാധിപത്യത്തിന്റ പരിഷ്‌കൃത മുഖമാണ് ഇന്ത്യൻ പഞ്ചാബ് വംശജനായ ന്യൂനപക്ഷക്കാരനെ ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത്. ജാതിമത -വർഗ്ഗ -വർണം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഉന്നത ജനാധിപത്യമെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ ഇത് നടക്കുമോ? നമ്മുടെ കണ്ണും നാവും ചെവിയും ഇന്നും ചെന്നെത്തുന്നത് ഒൻപതാം നൂറ്റാണ്ടിൽ ആര്യന്മാരുടെ വരവോടെ വേരൂന്നിയ ജാതിവ്യവസ്ഥിതിയിലും മനുഷ്യർ സൃഷ്ടിച്ചിറക്കിയ ദൈവങ്ങൾക്ക് പാൽപ്പായസവും പാലും പണവും പൊന്നും കൊടുക്കുന്നതിലല്ലേ? […]
അസിസ്റ്റന്റ്, ക്ലർക്ക് പ്രബേഷൻ: മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് നിർബന്ധമാക്കി സർക്കാർ

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിലെ ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ പ്രബേഷൻ പ്രഖ്യാപിക്കാൻ മലയാളവും ഇംഗ്ലിഷും കംപ്യൂട്ടറിൽ നിശ്ചിത വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കി. ഇതുസംബന്ധിച്ച പരീക്ഷാക്രമവും സിലബസും പിഎസ്‌സിയുമായി ആലോചിച്ച് തയാറാക്കാൻ ഭരണപരിഷ്കാര വകുപ്പിനു ചീഫ് സെക്രട്ടറി നിർദേശം നൽകി. പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ മലയാളത്തിലും ഇംഗ്ലിഷിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാന്‍ കഴിയണം. ടൈപ്പ് റൈറ്റിങ് (ലോവർ) പരീക്ഷ പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രബേഷൻ പ്രഖ്യാപിക്കുന്നതിനു […]
പൊതുജനാരോഗ്യത്തിനു ഭീഷണി: ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ 19 ഫംഗസ്

ന്യൂഡൽഹി ∙ പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്നതും ഗവേഷണ, ചികിത്സാരംഗത്തു കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുമായ 19 തരം ഫംഗസിന്റെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി. മരണകാരി, രോഗബാധയിലെ വ്യാപനം, സാന്നിധ്യം തുടങ്ങി പല ഘടകങ്ങൾ പരിഗണിച്ച് അതിഗുരുതര, ഗുരുതര, ഇടത്തരം എന്നിങ്ങനെ തിരിച്ച പട്ടികയാണ് തയാറാക്കിയത്. കോവിഡ് മൂലം പ്രതിരോധശേഷി കുറഞ്ഞ പലരിലും മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേ, കാലാവസ്ഥ വ്യതിയാനം, രാജ്യാന്തര ബന്ധത്തിൽ വന്ന മാറ്റം എന്നിവ കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. […]
ഇറാനിൽ അമിനിയുടെ കബറിൽ തടിച്ചുകൂടി ആയിരങ്ങൾ; പൊലീസ് വെടിവയ്പ്, അറസ്റ്റ്

ദുബായ് ∙ ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച 22 വയസ്സുകാരി മഹ്സ അമിനിയുടെ 40–ാം ചരമദിനം ആചരിക്കാൻ കുർദ് പട്ടണമായ സാക്വസിലെ അവരുടെ കബറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേർക്കെതിരെ പൊലീസ് വെടിവച്ചു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. മഹ്സ അമിനി ‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകൾ രോഷം പ്രകടമാക്കി. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ […]
ന്യൂസീലൻഡ് പാർലമെന്റിൽ വനിതാ ഭൂരിപക്ഷം (60-59)

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് പാർലമെന്റിൽ ചരിത്രത്തിലാദ്യമായി വനിതാ ആധിപത്യം. ലിബറൽ ലേബർ പാർട്ടി എംപിയായി സൊറായ പെകെ മേസൺ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ വനിതകളുടെ എണ്ണം അറുപതായി. പുരുഷ എംപിമാർ 59 മാത്രം. അയർലൻഡ് അംബാസഡറായി ചുമതലയേറ്റ മുൻ സ്പീക്കർ ട്രവർ മല്ലാർഡിനു പകരമാണ് സൊറായ എംപിയായത്. ഇതോടെയാണ് ഭൂരിപക്ഷം മാറിമറിഞ്ഞത്. ന്യൂസീലൻഡ് പ്രധാനമന്ത്രിയും വനിതയാണ് – ജസിൻഡ ആർഡേൻ.ക്യൂബ, മെക്സിക്കോ, നിക്കരാഗ്വ, റുവാണ്ട, യുഎഇ എന്നിവിടങ്ങളിലാണ് നിലവിൽ 50% വനിതാ പ്രാതിനിധ്യമുള്ളത്. ലോകത്താകെ വനിതാ സാമാജികർ […]
ഋഷി സുനക് സാമ്പത്തികനയ പ്രഖ്യാപനം മൂന്നാഴ്ച നീട്ടി

ലണ്ടൻ ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനെ കരകയറ്റാനുള്ള നടപടികൾ ഉൾപ്പെടുന്ന സാമ്പത്തികനയ പ്രഖ്യാപനം ഋഷി സുനക് സർക്കാർ നീട്ടിവച്ചു. 31 ന് ഉദ്ദേശിച്ചിരുന്ന പ്രഖ്യാപനം നവംബർ 17 ലേക്കാണു മാറ്റിയത്. അന്ന് അവതരിപ്പിക്കുന്ന പ്രഖ്യാപനം പൂർണ ബജറ്റിനു തുല്യമായിരിക്കുമെന്നു ധനമന്ത്രി ജെറമി ഹണ്ട് സൂചിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കൃത്യവിവരങ്ങൾ ഉൾക്കൊള്ളിച്ചു വേണം പദ്ധതി രൂപീകരിക്കാനെന്നും അതിനു വേണ്ടി മൂന്നാഴ്ച കൂടി സമയമെടുക്കുകയാണെന്നും ഹണ്ട് പറഞ്ഞു. സ്ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ ഋഷി സുനകും […]
പുകയുന്ന ഡേർട്ടി ബോംബ്: ആണവ വാഹക മിസൈലുകളുമായി റഷ്യൻ പരിശീലനം

മോസ്കോ ∙ ആണവ പോർമുന വഹിക്കാവുന്ന മിസൈലുകൾ ഉൾപ്പെടുത്തി റഷ്യ ‘ഗ്രോം’ എന്ന പേരിൽ സൈനിക പരിശീലനം നടത്തി. ഭൂഖണ്ഡാന്തര മിസൈലുകളായ ആർഎസ്–24 യാർസ്, ആർ–29 ആർഎംയു സിനേവ ഉൾപ്പെടെ വിവിധ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ പരീക്ഷിച്ച പരിശീലനത്തിനു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടു മേൽനോട്ടം വഹിച്ചു. റഷ്യയ്ക്കു നേരെ ആണവാക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കാൻ പദ്ധതി തയാറാക്കാനാണു പരിശീലനമെന്ന് പ്രതിരോധമന്ത്രി സെർജി ഷൂഗു വിശദീകരിച്ചു. പുകയുന്ന ഡേർട്ടി ബോംബ് ഡേർട്ടി ബോംബെന്നറിയപ്പെടുന്ന ആണവവികിരണ ശേഷിയുള്ള സ്ഫോടകവസ്തുക്കൾ […]



