U.R.F World Record- Karoor Soman
ദൈവത്തിന്റെ ‘സ്വന്തം നാടിനെ’ ഗുണ്ടകളുടെ പറുദീസയാക്കിയതാര് ? : (കെ.എ ഫ്രാന്‍സിസ്)

ഇന്ന് പുലര്‍ച്ചെ കൊല്ലം കുണ്ടറ കരിക്കുഴിയില്‍ പോലീസിന് നേരെ വടിവാളുമായി വളഞ്ഞ ഗുണ്ടകള്‍ക്ക് നേരെ പോലീസ് 4 റൗണ്ട് വെടിവെച്ചു പോലും ! രാഷ്ട്രീയക്കാരും പോലീസുകാരും പാല് കൊടുത്തു വളര്‍ത്തിയ ഗുണ്ടകള്‍ ഇപ്പോള്‍ മുംബൈയിലെതുപോലെ പോലീസുമായി ഏറ്റുമുട്ടാന്‍ ഉള്ള കരുത്താര്‍ജിച്ചിരിക്കുന്നു. തനി ക്രിമിനലുകളായ രണ്ടു ഗുണ്ടകള്‍ കായലില്‍ ചാടി നീന്തി അകലുകയായിരുന്നു വടിവാളുമായി… : പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് കരിക്കുഴിയിലെ ഗുണ്ടാത്തലവന്‍ ആന്റണി ദാസിന്റെ നാട്ടിലുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രതികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പെരുമ്പാവൂരിലെ […]
സ്വർഗ്ഗത്തിലെ പ്രഭാതതുടുപ്പുകൾ – കാരൂർ സോമൻ

ചന്ദ്രനിൽ കൂടുകെട്ടാൻ മനുഷ്യർ തയ്യാറായിരിക്കെ ഇന്ത്യൻ ജനതയുടെ മനസ്സിനെ തഴുകിയുണർത്തിയ വാക്കുകളാണ് 2047-ൽ ഇന്ത്യൻ ജനതയെ വികസിത രാജ്യമാക്കി മാറ്റു മെന്നുള്ള രാഷ്ട്രപതിയുടെ വാക്കുകൾ. രാഷ്ട്രീയ രംഗത്തുള്ളവർ അവരുടെ രാഷ്ട്രീയ ഖജനാ വിൽ നിന്നാണ് ഇത്തരം മധുരാർദ്രമായ വാക്കുകൾ തെരെഞ്ഞെടുപ്പ് കാലങ്ങളിൽ പുറത്തി റക്കുന്നത്. രാഷ്ട്രപതിയുടെ മധുര സ്വപ്നങ്ങൾ താങ്ങും തണലുമായി വളരട്ടെ, പൂവണിയട്ടെ. ജനിച്ചു വളർന്ന വീടും നാടും വികസിത രാജ്യമായി കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? വിദേശ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസികളും അത് ഏറെ ആഗ്രഹിക്കുന്നു. […]
ഡോ. രാജാ വാര്യർ രചിച്ച് സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘സർഗാത്മകതയുടെ സഞ്ചാരപഥങ്ങൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന് നൽകി നിർവഹിക്കുന്നു.
നോവുന്നവന്റെ നേരെ നോക്കി പുച്ഛിക്കുന്ന ഒരു നവതലമുറ നമുക്കിടയിൽ രൂപപ്പെടുന്നുണ്ടോ? – ജോസ് ക്ലെമന്റ്

നോവുന്നവന്റെ നേരെ നോക്കി പുച്ഛിക്കുന്ന ഒരു നവതലമുറ നമുക്കിടയിൽ രൂപപ്പെടുന്നുണ്ടോ? നമ്മളും ഇടയ്ക്കൊക്കെ ഈ തലമുറയുടെ ഭാഗമാകുന്നില്ലേ? വിശപ്പിൽ കൈനീട്ടുന്നവനു നേരെ ആക്രോശിക്കുന്ന, വാർധക്യ ചുളുവുകളെ വെറുക്കുന്ന, അന്തിയിൽ കൂടണയാൻ പോകുന്ന സഹോദരിയെ കാമക്കണ്ണാൽ കൊത്തിവലിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളും പെട്ടു പോകുന്നുണ്ടോ? അരുത് നമുക്കങ്ങനെയൊരു വളർച്ച വേണ്ട. ഈർപ്പമുള്ള മനുഷ്യരാവാം നമുക്ക്. ശിലകൾക്കപ്പുറം മാംസള ഹൃദയമുള്ളവരാകാം , മനുഷ്യ ഹൃദയമുള്ളവരാകാം. 💕ജോസ് ക്ലെമന്റ്
സൈനികശക്തി പരിശോധിക്കാൻ മകളോടൊപ്പം വീണ്ടും കിം

സോൾ ∙ ഉത്തരകൊറിയൻ സൈന്യത്തിന്റെ 75–ാം വാർഷികത്തിൽ കിം ജോങ് ഉൻ വീണ്ടും മകളോടൊപ്പം പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ 35 ദിവസമായി കിം ജോങ് പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. കഴിഞ്ഞ നവംബറിൽ മകൾ ജുഎയ്ക്കൊപ്പം കിം മിസൈൽ വിക്ഷേപണം നിരീക്ഷിക്കാനെത്തിയിരുന്നു. മകളെ പിൻഗാമിയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയാണിതെന്നാണ് അഭ്യൂഹം. ഭാര്യ റി സോൾ ജു ഒപ്പമുണ്ടായിരുന്നു. ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ആണവായുധങ്ങൾ പ്രദർശിപ്പിക്കുന്ന വൻ സൈനിക പരേഡ് പോങ്ങ്യാങ്ങിൽ നടക്കാനിരിക്കെയാണ് സൈന്യത്തിന്റെ ആണവശേഷി പരിശോധിച്ച് കിം തൃപ്തി പ്രകടിപ്പിച്ചത്. സൈനിക […]
പസിഫിക്കിൽ ഒഴുകി 2600 കോടി രൂപയുടെ മൂന്നര ടൺ കൊക്കെയ്ൻ

വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ പസിഫിക്കിന്റെ വിദൂരമേഖലയിലാണു കൊക്കെയ്ൻ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു കടത്താനായി തെക്കേ അമേരിക്കൻ ലഹരി മാഫിയ ഇവിടെ കൊണ്ടിട്ടതാകാമെന്നാണു നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെനിന്നു ശേഖരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തെത്തുടർന്നു നിരീക്ഷണം നടത്തുകയായിരുന്നു നാവികസേനയും കസ്റ്റംസും. ഓസ്ട്രേലിയയിൽ ഒരു വർഷവും ന്യൂസീലൻഡിൽ 30 […]
ചൈനയെ വിരട്ടി ജോ ബൈഡൻ; സഹകരിക്കാം, പക്ഷേ കടന്നു കയറേണ്ട

വാഷിങ്ടൻ ∙ ചൈന പറത്തിവിട്ട ചാരബലൂൺ വെടിവച്ചിടാൻ അമാന്തം കാട്ടിയെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വിമർശനത്തിനിടെ, ചൈനയോട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നയപ്രഖ്യാപന പ്രസംഗത്തിൽ തുറന്നടിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ (80) അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനുളള രാഷ്ട്രീയ ഊർജം തന്റെ ഉള്ളിലുണ്ടെന്നുള്ള പരോക്ഷപ്രഖ്യാപനം കൂടിയാണ് ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ നടത്തിയത്. യുഎസ് പാർലമെന്റായ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ജനപ്രതിനിധി സഭയിൽ ബൈഡൻ നടത്തിയ പ്രസംഗത്തിൽ […]
തുർക്കി–സിറിയ ഭൂകമ്പം: മരണം 11,000 കവിഞ്ഞു; തുർക്കിയിൽ കുടുങ്ങി 10 ഇന്ത്യക്കാർ

ഇസ്തംബുൾ ∙ ഭൂകമ്പം സംഹാരനൃത്തം ചവിട്ടിയ തുർക്കിയിലും സിറിയയിലും മരണസംഖ്യ 11,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാർ സഹായം അഭ്യർഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തുർക്കിക്കും സിറിയയ്ക്കുമുള്ള […]



