LIMA WORLD LIBRARY

പ്രയാണം – ദീപ വിഷ്ണു.

സൂര്യൻ ചോദിച്ചു, “കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?” “രണ്ടുമല്ല . ഉദയമായാൽ എണീക്കണം , അസ്തമിച്ചാൽ ഉറങ്ങണം . രണ്ടും ഇഷ്ടമല്ല” “പിന്നെ?” “എനിക്കും വരണം സൂര്യന്റെ കൂടെ . സ്വപ്നച്ചിമിഴിലെ സുഗന്ധമായി, കണ്ണിമകളിൽ സ്വർണ്ണത്തരികൾ പൂശുന്ന സ്മരണകൾ ബാക്കിയാക്കുന്ന യാത്രക്ക്, കൂട്ടുമോ എന്നെക്കൂടി?” മരങ്ങൾക്കിടയിൽനിന്നും ഒരാകാശത്തുണ്ട്  സ്നേഹം നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിച്ചിരിച്ചു. മറുപടിയില്ലാത്ത സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞു.                              – ദീപ വിഷ്ണു.